---
title: "അടക്കാത്തോട്ടിൽ നബിദിനാഘോഷം നാളെ തുടങ്ങും"
english_title: "Nebidinamatadakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235350/nebidinamatadakkathode"
published_at: "2024-09-13T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e41a9cac0a4_1000026633.jpg"
keywords: []
---

# അടക്കാത്തോട്ടിൽ നബിദിനാഘോഷം നാളെ തുടങ്ങും

> **Lead Summary:** **അടക്കാത്തോട്: **മുഹിയുദ്ദീൻ ജുംആ മസ്ജിദ് കമ്മറ്റിയുടെയും, നബിദിന സ്വാഗത സംഘത്തിൻ്റെയും ആഭിമുഖ്യത്തിൽ നബിദിനാഘോഷം 14, 15, 16 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികളായ സിയാസ് യമാനി, എൽ.ഐ.അബ്ദുൽ അസീസ്, എൻ.എ. താജുദ്ദീൻ, വി.പി.ഷമീർ എന്നിവർ അറിയിച്ചു.14ന് ശനായാഴ്ച്ച വൈകുന്നേരം ഏഴിന് വഴികാട്ടികളായിരുന്ന മുതിർന്നവരെ ആദരിക്കും.

## Article Content

**അടക്കാത്തോട്: **മുഹിയുദ്ദീൻ ജുംആ മസ്ജിദ് കമ്മറ്റിയുടെയും, നബിദിന സ്വാഗത സംഘത്തിൻ്റെയും ആഭിമുഖ്യത്തിൽ നബിദിനാഘോഷം 14, 15, 16 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികളായ സിയാസ് യമാനി, എൽ.ഐ.അബ്ദുൽ അസീസ്, എൻ.എ. താജുദ്ദീൻ, വി.പി.ഷമീർ എന്നിവർ അറിയിച്ചു.14ന് ശനായാഴ്ച്ച വൈകുന്നേരം ഏഴിന് വഴികാട്ടികളായിരുന്ന മുതിർന്നവരെ ആദരിക്കും.

തുടർന്ന് അബൂ തമീം അബ്ദുറഹ്മാൻ റഹ്മാനി, മണ്ണാർകാട് അവതരിപ്പിക്കുന്ന ഇഷ്ഖ് മജ്ലിസ്. 15-ന് ഞായറാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് പൊതുസമ്മേളനം. അബ്ദുൽ ഹമീദ് അഹ്സനി ഉൽഘാടനം നടത്തും. സിയാസ് യമാനിമുഖ്യ പ്രഭാഷണം നടത്തും.16-ന് രാവിലെ പതാക ഉയർത്തൽ, തുടർന്ന് നബിദിന റാലി, മൗലിദ് പാരായണം, അന്നദാനം. വൈകുന്നേരം അഞ്ചിന് മദ്രസാ വിദ്യാർഥികളുടെ കലാപരിപാടികൾ. സർട്ടിഫിക്കറ്റ് ,സമ്മാന വിതരണം നടക്കുമെന്നും സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235350/nebidinamatadakkathode)