---
title: "പ്രൊജക്ട് അസിസ്റ്റന്റ്: വാക് ഇൻ ഇന്റർവ്യൂ 31ന്"
english_title: " Project assistant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23536/project-assistant"
published_at: "2022-01-31T07:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f73dec9daf5_images - 2022-01-31T070946.391.jpeg"
keywords: []
---

# പ്രൊജക്ട് അസിസ്റ്റന്റ്: വാക് ഇൻ ഇന്റർവ്യൂ 31ന്

> **Lead Summary:** കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിേലക്ക് ജനുവരി 19ന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ ജനുവരി 31 തിങ്കൾ രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തിൽ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

## Article Content

കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിേലക്ക് ജനുവരി 19ന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ ജനുവരി 31 തിങ്കൾ രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തിൽ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാല അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആണ് യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന് 18നും 30നും ഇടയിൽ. പട്ടികജാതി, പട്ടികവർഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 0497 2700205.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23536/project-assistant)