---
title: "ഓണം മഴയിൽ മുങ്ങില്ല; അടുത്ത ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല"
english_title: " There is no rain warning in any district till next Tuesday."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235382/there-is-no-rain-warning-in-any-district-till-next-tuesday"
published_at: "2024-09-13T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e442b128367_8f37a6d01ee29bafcedfe0a86565be2d.jpg"
keywords: []
---

# ഓണം മഴയിൽ മുങ്ങില്ല; അടുത്ത ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല

> **Lead Summary:**  തിരുവനന്തപുരം: ഓണം മഴയിൽ മുങ്ങില്ല. അടുത്ത അഞ്ച് ദിവസത്തേക്ക് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം സംസ്ഥാനത്ത് ഇന്നും പരക്കെയുള്ള ശക്തമായ മഴയ്ക്ക് ശമനം. അടുത്ത ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

## Article Content

 തിരുവനന്തപുരം: ഓണം മഴയിൽ മുങ്ങില്ല. അടുത്ത അഞ്ച് ദിവസത്തേക്ക് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം സംസ്ഥാനത്ത് ഇന്നും പരക്കെയുള്ള ശക്തമായ മഴയ്ക്ക് ശമനം. അടുത്ത ചൊവ്വാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

അടുത്ത 3 മണിക്കൂറിൽ (ഉച്ചയ്ക്ക് 2 മണിയ്ക്ക് പുറപ്പെടുവിച്ചത്) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235382/there-is-no-rain-warning-in-any-district-till-next-tuesday)