നിടുംപൊയിൽ: മാനന്തവാടി - നിടുംപൊയിൽ ചുരംറോഡ് നിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ്ടും ഗതാഗതം തടസപ്പെട്ടു. നിടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് റോഡ് പുനർ നിർമ്മാണ പ്രവർത്തി നടത്തുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത്.
പുനർനിർമ്മാണം ആരംഭിച്ച ശേഷം ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നു.ഇതിനിടെ ചെങ്കൽ ലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങളും കടന്ന് പോയതോടെയാണ് പാതയിൽ വലിയ തോതിൽ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായി നിലച്ചത്.
Traffic was again disrupted due to landslides