---
title: "വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങ്: കതിരൂര്‍ സ്വദേശിക്ക് നഷ്ടപ്പെട്ടത് 23 ലക്ഷതിലേറെ രൂപ "
english_title: "Fake online share trading: Kathiroor native loses more than Rs 23 lakh "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235431/fake-online-share-trading-kathiroor-native-loses-more-than-rs-23-lakh"
published_at: "2024-09-13T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e46e363687c_scam.jpg"
keywords: []
---

# വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങ്: കതിരൂര്‍ സ്വദേശിക്ക് നഷ്ടപ്പെട്ടത് 23 ലക്ഷതിലേറെ രൂപ 

> **Lead Summary:** തലശ്ശേരി : വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് വെബ്ബ് സൈറ്റ് വഴി ട്രേഡിങ് നടത്തി കതിരൂര്‍ സ്വദേശിക്ക് നഷ്ടപ്പെട്ടത് Rs. 23,21,785/-രൂപ നഷ്ടപ്പെട്ടു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആളുടെ നിർദ്ദേശ പ്രകാരം ട്രേഡിംഗ് ചെയ്ത് പണം നഷ്ടപ്പെടുകയായിരുന്നു . ചക്കരക്കല്‍ സ്വദേശിക്ക് Rs.75,005/- രൂപ നഷ്ടപ്പെട്ടു. പരാതിക്കാരനെ അക്ക്സിസ് ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടീവ് ആണെന്നു പറഞ്ഞു വിളിക്കുകയും ക്രെഡിറ്റ് കാർഡിൻ്റെ ക്രെഡിറ്റ് ലിമിറ്റ് ഇന്ക്രീസ് ചെയ്യാനാണെന്ന് പറഞ്ഞ് കാർഡ് വിവരങ്ങളും OTP യും കൈക്കലാക്കി പണം തട്ടിയെടുക്കുകയായിരുന്നു.

## Article Content

തലശ്ശേരി : വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് വെബ്ബ് സൈറ്റ് വഴി ട്രേഡിങ് നടത്തി കതിരൂര്‍ സ്വദേശിക്ക് നഷ്ടപ്പെട്ടത് Rs. 23,21,785/-രൂപ നഷ്ടപ്പെട്ടു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആളുടെ നിർദ്ദേശ പ്രകാരം ട്രേഡിംഗ് ചെയ്ത് പണം നഷ്ടപ്പെടുകയായിരുന്നു . ചക്കരക്കല്‍ സ്വദേശിക്ക് Rs.75,005/- രൂപ നഷ്ടപ്പെട്ടു. പരാതിക്കാരനെ അക്ക്സിസ് ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടീവ് ആണെന്നു പറഞ്ഞു വിളിക്കുകയും ക്രെഡിറ്റ് കാർഡിൻ്റെ ക്രെഡിറ്റ് ലിമിറ്റ് ഇന്ക്രീസ് ചെയ്യാനാണെന്ന് പറഞ്ഞ് കാർഡ് വിവരങ്ങളും OTP യും കൈക്കലാക്കി പണം തട്ടിയെടുക്കുകയായിരുന്നു.

തലശ്ശേരി സ്വദേശിനിക്ക് Rs 1,698/- രൂപ നഷ്ടപ്പെട്ടു. ഇന്സ്റ്റഗ്രാമില്‍ പരസ്യം കണ്ട് ഡ്രെസ്സ് വാങ്ങാന്‍ പണം നല്കിയ ശേഷം പണമോ വാഗ്ദാനം ചെയ്ത സാധനമോ നല്കാതെ ചതി ചെയ്യുകയായിരുന്നു. സൈബർ ഇടം ഉപയോഗിക്കുന്നആളുകൾ സൈബർ കുറ്റകൃത്യങ്ങളെപറ്റി നിരന്തരം ജാഗ്രതപുലർത്തേണ്ടതാണ്. അജ്ഞാത അക്കൌണ്ടുകളില്‍ നിന്നും വരുന്ന മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുക, വീഡിയോ കോള്‍ എടുക്കാതിരിക്കുക.

 നവ മാധ്യമങ്ങളില്‍ കാണുന്ന പരസ്യങ്ങള്ക്ക് പിന്നാലേ പോയി പണം നഷ്ടപ്പെടുത്താതിരിക്കുക.  വിദേശത്തു നിന്നും പണം അയക്കുന്നവര്‍ ഏജന്റ് മുഖേന പണം അയക്കാതെ ബാങ്കുകള്‍ വഴിയും money ട്രാന്ഫര്‍ വഴിയും പണം അയക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധപ്പെട്ടവരുടെ അക്കൌണ്ടിലേക്ക് ഫ്രോഡ് പണം വരാനും അത് HOLD/LIEN ആകാനുമുള്ള സാധ്യത കൂടുതലാണ്.  ആരും തന്നെ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു trading ചെയ്യുന്നതിനും പാർട്ട് ടൈം ജോലി ചെയ്യുന്നതിനും പണം നല്കാതിരിക്കുക.  Online ലോണ്‍ നല്കാമെന്ന് പറഞ്ഞു വിളിക്കുന്നവര്ക്ക് യാതൊരു കാരണവശാലും അങ്ങോട്ട് പണം അയച്ചു കൊടുക്കുകയോ അവര്‍ നല്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ആപ്ലികേഷന്‍ ഇന്സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത് ഇത് നിങ്ങളുടെ ഫോണിലെ വിവരങള്‍ അവര്ക്ക് ചോര്ത്തി നല്കി്യേക്കാം.  അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് പോലീസില്‍ നിന്നാണെന്നും, കൊറിയറില്‍ നിന്നാണെന്നും നിങ്ങൾക്കെതിരെ കേസുണ്ടെന്നും മറ്റും പറഞ്ഞു വിളിക്കുന്ന കോളുകളോട് പ്രതികരിക്കാതിരിക്കുക.  യാതൊരു കാരണവശാലും നിങ്ങളുടെ അക്കൌണ്ട് വിവരങ്ങളോ , ആധാര്‍ മറ്റ് ID വിവരങ്ങളോ ആര്ക്കും ഷെയര്‍ ചെയ്യാതിരിക്കുക.  കസ്റ്റമർകെയർനമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുമ്പോള്‍ ശ്രദ്ധ പുലർത്തുക.  പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നും വരുന്ന വീഡിയോ കോളുകള്‍ യാതൊരു കാരണവശാലും എടുക്കാതിരിക്കുക ഇത്തരം കുറ്റകൃത്യങ്ങൾശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽവിളിച്ച്അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽപ്രവേശിച്ചു പരാതി രജിസ്റ്റർചെയ്യാവുന്നതോ ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235431/fake-online-share-trading-kathiroor-native-loses-more-than-rs-23-lakh)