---
title: "വധഗൂഢാലോചനാക്കേസ്; നടന്‍ ദിലീപ് അടക്കമുള്ളവരുടെ ഫോണുകള്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും"
english_title: "Phone will handover"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23547/phone-will-handover"
published_at: "2022-01-31T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f74af4e50b4_images - 2022-01-31T080524.239.jpeg"
keywords: []
---

# വധഗൂഢാലോചനാക്കേസ്; നടന്‍ ദിലീപ് അടക്കമുള്ളവരുടെ ഫോണുകള്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും

> **Lead Summary:** വധഗൂഢാലോചനാക്കേസിലെ പ്രതികളായ നടന്‍ ദിലീപ് അടക്കമുള്ളവരുടെ ഫോണുകള്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ഫോറന്‍സിക് പരിശോധനക്ക് മുബൈയിലെ സ്വകാര്യ ലാബില്‍ നല്‍കിയ ദിലീപിന്‍റെ രണ്ട് ഫോണുകള്‍ ഇന്നലെ കൊച്ചിയിലെത്തിച്ചു.

## Article Content

വധഗൂഢാലോചനാക്കേസിലെ പ്രതികളായ നടന്‍ ദിലീപ് അടക്കമുള്ളവരുടെ ഫോണുകള്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ഫോറന്‍സിക് പരിശോധനക്ക് മുബൈയിലെ സ്വകാര്യ ലാബില്‍ നല്‍കിയ ദിലീപിന്‍റെ രണ്ട് ഫോണുകള്‍ ഇന്നലെ കൊച്ചിയിലെത്തിച്ചു.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഇന്ന് രാവിലെ 10.15ന് പ്രതികളുടെ ഫോണുകള്‍ ഹൈക്കോടതി രജിസ്റ്റാര്‍ ജനറലിന് കൈമാറാനാണ് ജസ്റ്റിസ് .പി ഗോപിനാഥ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്നാണ് സ്വകാര ലാബിലേക്കയച്ചിരുന്ന ദിലീപിന്‍റെ രണ്ട് ഫോണുകള്‍ തിരികെ കൊച്ചിയിലെത്തിച്ചത്. അന്വേഷണ സംഘം ആവശ്യപ്പെട്ട ആറു ഫോണുകളില്‍ 4 ഫോണുകള്‍ പരിശോധനക്കയച്ചിരുന്നില്ല. . രാവിലെ ദിലീപിന്‍റെ അഭിഭാഷകര്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കും. ദിലീപ് വിവിധ കാലയളവില്‍ ഉപയോഗിച്ച ഫോണുകള്‍ നല്‍കാനായിരുന്നു ആവശ്യം. ദിലീപിന്‍റെ മൂന്നു ഫോണും. സഹോദരന്‍ അനൂപിന്‍റെ രണ്ടു ഫോണും ബന്ധു അപ്പുവിന്‍റെ ഒരു ഫോണുമാണ് ഹാജരാക്കേണ്ടത്. ദിലീപിനെ കൂടാതെ അനൂപ് ,സുരാജ്, അപ്പു, ബൈജു എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23547/phone-will-handover)