---
title: "പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും"
english_title: "Parliament budget start today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23553/parliament-budget-start-today"
published_at: "2022-01-31T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f74e428d399_images - 2022-01-31T081929.064.jpeg"
keywords: []
---

# പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

> **Lead Summary:** പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതിയുടെ അഭിസംബോധനയോടെയാണ് സമ്മേളനങ്ങള്‍ തുടങ്ങുക.

## Article Content

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതിയുടെ അഭിസംബോധനയോടെയാണ് സമ്മേളനങ്ങള്‍ തുടങ്ങുക.

രാജ്യത്തിന്റെ സാമ്ബത്തികസ്ഥിതി വിശദീകരിക്കുന്ന സാമ്ബത്തികസര്‍വേ ഇന്നും, പൊതുബജറ്റ് നാളെയും അവതരിപ്പിക്കും.ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പെഗാസസ് വിഷയം കേന്ദ്രത്തിനെതിരെ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

കോവിഡിന്റെയും യു.പി,പഞ്ചാബ് ഉള്‍പ്പെടെ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തില്‍ സമ്മേളനത്തിന്റെ ആദ്യഘട്ടം പത്തുദിവസമേ ഉണ്ടാകൂ. രാഷ്ട്രപതി റാം നാഥ് കോവിന്ദ് സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചര്‍ച്ച നടത്തിയും ഫെബ്രുവരി 11 ന് ഒന്നാംഘട്ടം പിരിയും.

മാര്‍ച്ച്‌ 14 ന് തുടങ്ങുന്ന രണ്ടാംഘട്ടം ഏപ്രില്‍ എട്ടിനാണ് അവസാനിക്കുന്നത്. നികുതി നിര്‍ദേശങ്ങളും മറ്റുമടങ്ങിയ ധനകാര്യ ബില്‍ രണ്ടാംഘട്ടത്തിലാണ് പാസാക്കുക. കോവിഡ്മൂലം ഇരുസഭകളും വെവ്വേറെ സമയങ്ങളിലും അംഗങ്ങളെ പലയിടങ്ങളില്‍ ഇരുത്തിയുമാണ് സമ്മേളിക്കുക. ബുധനാഴ്ച മുതല്‍ രാജ്യസഭ രാവിലെ ഒമ്ബതുമുതല്‍ മൂന്നുവരെയും ലോക്സഭ വൈകീട്ട് നാലുമുതല്‍ രാത്രി ഒമ്ബതുവരെയും ചേരും. അംഗങ്ങള്‍ ഇരുസഭകളുടെയും ചേംബറുകളിലും ഗാലറികളിലും ഇരിക്കും.

പെഗാസസ് അടക്കമുള്ള വിഷയങ്ങള്‍ സഭയില്‍ ഉയര്‍ത്തി സര്‍ക്കാരിനെ നേരിടാനാണ് പ്രതിപക്ഷ തീരുമാനം. പാര്‍ലമെന്റിലെ ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പി ച്ചിട്ടുണ്ട്.മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണവും തുടരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23553/parliament-budget-start-today)