---
title: "ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ  സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235530/aralam"
published_at: "2024-09-14T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5341acf69f_IMG-20240914-WA0017.jpg"
keywords: []
---

# ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ  സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ആറളം**: ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻറെ നേതൃത്വത്തിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു .

## Article Content

**ആറളം**: ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻറെ നേതൃത്വത്തിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു .

വാർഡ് മെമ്പർ ഷീബ രവി അധ്യക്ഷത വഹിച്ചു . പിടിഎ പ്രസിഡണ്ട് ഷൈൻ ബാബു സന്ദേശം കൈമാറി. വൈസ് പ്രസിഡണ്ട് സി അബ്ദുല്ലത്തീഫ് , ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലിൻറു കുര്യൻ, സീനിയർ അധ്യാപിക ബിനി ടി എസ് തുടങ്ങിയവർ സംസാരിച്ചു . കോഡിനേറ്റർ സക്കരിയ വിളക്കോട് പദ്ധതി വിശദീകരിച്ചു.

തുടർന്ന് രണ്ട് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളിൽ സ്വയം കരുതൽ സ്വസ്ഥ ജീവിതത്തിന്,  മുതിർന്നവരുടെ നേരനുഭവങ്ങൾ, വ്യായാമം ആരോഗ്യ ജീവിതത്തിന് , കല സംസ്കാരം ചരിത്രം , സാഹിത്യം സാമൂഹ്യബോധം എന്നീ വിഷയങ്ങളെ പുരസ്ക്കരിച്ച് റിട്ടയേഡ് അധ്യാപകൻ ബാലൻ മാസ്റ്റർ, കൗൺസിലർ ഷീന മാത്യു, കലാകാരൻ അജയൻ കരിയാൽ, സവിത പി സി , ഡ്രിൽ ഇൻസ്ട്രക്ടർ റീന പി എ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235530/aralam)