---
title: "പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാൽപ്പത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ "
english_title: "Sexualabusecase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235573/sexualabusecase"
published_at: "2024-09-14T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e55dff52ecb_1000026878.jpg"
keywords: []
---

# പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാൽപ്പത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ 

> **Lead Summary:** **കണ്ണൂർ: **പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാൽപ്പത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുളിങ്ങോം പാലാംതടം കോളനിയിലെ പി. സുനിൽ നെയാണ്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്. 2017 സപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെറുപുഴ പൊലിസ് സ്റ്റേഷൻ പരിധിയിലെ പത്തു വയസുകാരിയാണ് പ്രതി സുനിൽ പീഡനത്തിനിരയാക്കിയത്.

## Article Content

**കണ്ണൂർ: **പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാൽപ്പത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുളിങ്ങോം പാലാംതടം കോളനിയിലെ പി. സുനിൽ നെയാണ്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്. 2017 സപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെറുപുഴ പൊലിസ് സ്റ്റേഷൻ പരിധിയിലെ പത്തു വയസുകാരിയാണ് പ്രതി സുനിൽ പീഡനത്തിനിരയാക്കിയത്.

പയ്യന്നൂർ ഇൻസ്പെക്ടർ എം.പി ആസാദ് ആണ് കേസിൽ പ്രാഥമീക അന്വേഷണം നടത്തിയത്. അന്നത്തെ ചെറുപുഴ എസ്.ഐ എം.എൻ ബിജോയ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ. രാജേഷ് പ്രതി പി. സുനിലിന് നാൽപ്പത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235573/sexualabusecase)