---
title: "വിശ്വകർമ്മ ദിനാഘോഷം നടത്തും"
english_title: "Visswakarmaday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235577/visswakarmaday"
published_at: "2024-09-14T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e563ab83370_1000026892.jpg"
keywords: []
---

# വിശ്വകർമ്മ ദിനാഘോഷം നടത്തും

> **Lead Summary:** **കൂത്തുപറമ്പ് : **വിശ്വകർമ്മ സർവീസ് സൊസൈറ്റി തലശ്ശേരി താലുക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാഘോഷം സപ്റ്റംബർ 17 ചൊവ്വാഴ്ച കൂത്തുപറമ്പ് പുറക്കളത്തെ ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കൂത്തുപറമ്പ് : **വിശ്വകർമ്മ സർവീസ് സൊസൈറ്റി തലശ്ശേരി താലുക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാഘോഷം സപ്റ്റംബർ 17 ചൊവ്വാഴ്ച കൂത്തുപറമ്പ് പുറക്കളത്തെ ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പതിമൂന്ന് ശാഖകളിൽ നിന്ന് ഏതാണ്ട് മുന്നൂറോളം ആളുകൾ പങ്കെടുക്കും.കലാമണ്ഡലം മഹേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും. ചിത്രകാരൻഹരീന്ദ്രൻ ചാലാട് മുഖ്യപ്രഭാഷണം നടത്തും. വിശ്വകർമ്മ ചേമ്പർ ഓഫ് കോമേഴ്‌സിന്റെ ഉദ്ഘാടനം പ്രകാശ് ജ്വല്ലറി ഗ്രൂപ്പ്‌ എം ഡി എൻ പി പ്രദീപൻ നിർവ്വഹിക്കും.വിശ്വകർമ്മ സാഹിത്യസംഘത്തിന്റെ ഉദ്ഘാടനം വികാസ് സംസ്ഥാന സമിതി അംഗം വിശ്വം കുറ്റ്യാട്ടൂർ നിർവ്വഹിക്കും.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കലാപരിപാടികൾ ഒഴിവാക്കിയാണ് ദിനാഘോഷം നടത്തുന്നത്. പത്രസമ്മേളനത്തിൽ ഇ ഗംഗാധരൻ, പത്മനാഭൻ പാണ്ട്യഞ്ചേരി, എൻ കെ ഷാജി, പി വി ശ്രീധരൻ, എൻ പി പ്രകാശൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235577/visswakarmaday)