---
title: "ഇന്ന് ഉത്രാടപ്പാച്ചിൽ ; തിരുവോണത്തെ വരവേൽക്കാൻ നാ‌ടാകെ ഒരുങ്ങി"
english_title: "Thiruvonam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235588/thiruvonam"
published_at: "2024-09-14T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e56db3de704_1000026915.jpg"
keywords: []
---

# ഇന്ന് ഉത്രാടപ്പാച്ചിൽ ; തിരുവോണത്തെ വരവേൽക്കാൻ നാ‌ടാകെ ഒരുങ്ങി

> **Lead Summary:** **കണ്ണൂർ: **ഇന്ന് ഉത്രാടം,​ തിരുവോണത്തെ വരവേൽക്കാൻ നാ‌ടാകെ ഒരുങ്ങി. ഓണത്തിന്റെ വരവറിയിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി തെരുവും വ്യാപാരസ്ഥാപനങ്ങളും ജനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഓണത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ ഇന്ന് നാടുംനഗരവും ഉത്രാടപാച്ചിലിൽ. ഓണക്കോടികൾക്കും സദ്യക്കുള്ള പച്ചക്കറി പലവ്യഞ്ജനങ്ങൾക്കുമായി അവസാനവട്ട ഓട്ടത്തിലാണ് എല്ലാവരും.

## Article Content

**കണ്ണൂർ: **ഇന്ന് ഉത്രാടം,​ തിരുവോണത്തെ വരവേൽക്കാൻ നാ‌ടാകെ ഒരുങ്ങി. ഓണത്തിന്റെ വരവറിയിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി തെരുവും വ്യാപാരസ്ഥാപനങ്ങളും ജനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഓണത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ ഇന്ന് നാടുംനഗരവും ഉത്രാടപാച്ചിലിൽ. ഓണക്കോടികൾക്കും സദ്യക്കുള്ള പച്ചക്കറി പലവ്യഞ്ജനങ്ങൾക്കുമായി അവസാനവട്ട ഓട്ടത്തിലാണ് എല്ലാവരും.

ഇന്നു രാവിലെ മുതൽ തന്നെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജന കടകളിലും തെരുവുകച്ചവട സ്ഥലങ്ങളിലും വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. നിയന്ത്രിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്കും രൂക്ഷമാണ്. പഴം,​പച്ചക്കറി,​ പൂക്കൾ ഉൾപ്പെടെ അന്യസംസ്ഥാനത്ത് നിന്ന് ഇറക്കി റോഡിനിരുവശവും കച്ചവടക്കാർ ഇടം പിടിച്ചിട്ടുണ്ട്.

നാടൻ ജൈവ പച്ചക്കറി വിൽപന കേന്ദ്രങ്ങളോടാണ് ജനങ്ങൾ കൂടുതൽ താൽപര്യം കാണിക്കുന്നത്. സദ്യ ഒരുക്കാനുള്ള സാധനങ്ങൾക്കൊപ്പം സദ്യ വിളമ്പാനുള്ള ഇലയ്‌ക്കും ആവശ്യക്കാരേറെയാണ്. കണ്ണൂർ പഴയബസ് സ്റ്റാൻഡ് പരിസരത്ത് തെരുവുകച്ചവടവും പൊടിപൊടിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235588/thiruvonam)