ഇരിട്ടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എൻ എസ് എസ് സംസ്ഥാന സെൽ നിർമ്മിച്ച് നൽകുന്ന വീടിന്റെ നിർമ്മാണ ചിലവിലേക്കായി തുക സമാഹരിക്കുന്നതിനായി ഇരിട്ടി എം ജി കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഉരുളക്കും 'ഉരുളിന് മറുപടി ഉപ്പേരി' എന്ന പേരിൽ ഉപ്പേരി ചലഞ്ച് സംഘടിപ്പിച്ചു.
കോളേജിൽ വെച്ച് എൻ എസ് എസ് വളണ്ടിയർമാർ ചേർന്ന് വെളിച്ചെണ്ണയിൽ തയ്യാറാക്കിയ ഉപ്പേരി ഇവർ തന്നെ ഇരിട്ടി നഗരത്തിലെ റോഡരികുകളിൽ വെച്ച് വിൽപ്പന നടത്തി. എം ജി കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഇ. രജീഷിന്റെ നേതൃത്വത്തിൽ വളണ്ടിയർമാരായ അനുദേവ്, സിദ്ധാർഥ്, ഫർഹാൻ, സ്നേഹ എന്നിവർ നേതൃത്വം നൽകി.
MG College NSS Volunteers Come Up With 'Upperi Challenge'