---
title: "യെങ് മൈൻഡ്സ് ഇന്റർനാഷണൽ ഇരിട്ടിയുടെ സ്ഥാനാരോഹണവും ഓണാഘോഷവും"
english_title: " Onam celebrations of Young Minds International Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235599/onam-celebrations-of-young-minds-international-iritty"
published_at: "2024-09-14T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e57b53ab8f5_A_News_photo_5-Recovered.jpg"
keywords: []
---

# യെങ് മൈൻഡ്സ് ഇന്റർനാഷണൽ ഇരിട്ടിയുടെ സ്ഥാനാരോഹണവും ഓണാഘോഷവും

> **Lead Summary:**  ഇരിട്ടി : അന്താരാഷ്ട്ര സംഘടനയായ യെങ് മൈൻഡ്സ് ഇന്റർനാഷണൽ ഇരിട്ടിയുടെ സ്ഥാനാരോഹണവും ഓണാഘോഷവും ഇരിട്ടി ജബ്ബാർ കടവ് റിവർ ബ്രീസ് റിസോർട്ടിൽ വെച്ച് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോസ് ജോർജ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു . ഇന്ത്യ ഏരിയ പ്രസിഡന്റ് ആന്റോ കെ ആന്റണിമുഖ്യാഥിതിയായിരുന്നു . സ്‌കറിയാച്ചൻ താളുകണ്ടത്തിൽ, മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റും യങ് മൈൻഡ് ഇന്റർനാഷണൽ പ്രസീഡിയം മെമ്പറുമായ ടി.കെ. രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

## Article Content

 ഇരിട്ടി : അന്താരാഷ്ട്ര സംഘടനയായ യെങ് മൈൻഡ്സ് ഇന്റർനാഷണൽ ഇരിട്ടിയുടെ സ്ഥാനാരോഹണവും ഓണാഘോഷവും ഇരിട്ടി ജബ്ബാർ കടവ് റിവർ ബ്രീസ് റിസോർട്ടിൽ വെച്ച് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോസ് ജോർജ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു . ഇന്ത്യ ഏരിയ പ്രസിഡന്റ് ആന്റോ കെ ആന്റണിമുഖ്യാഥിതിയായിരുന്നു . സ്‌കറിയാച്ചൻ താളുകണ്ടത്തിൽ, മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റും യങ് മൈൻഡ് ഇന്റർനാഷണൽ പ്രസീഡിയം മെമ്പറുമായ ടി.കെ. രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

ഇന്ത്യ ഏരിയ സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ പുതിയ അംഗങ്ങൾക്ക് അംഗത്വം നൽകി. റീജണൽ ചെയർമാൻ രഞ്ജിത്ത് കുമാർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പുതിയ ഭാരവാഹികളായ പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം, സെക്രട്ടറി ജാക്സൺ ജോർജ് തോലാനി, ട്രഷറർ പി.സി. ചാക്കോ എന്നിവർ സംസാരിച്ചു.

ഡിസ്ട്രിക്ട് ഗവർണർ നാസർ പുതിയ ക്ലബ്ബിനുള്ള ഫ്ലാഗ് കൈമാറ്റം നടത്തി. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉള്ള യങ് മൈൻഡ്സ് ഇന്റർ നാഷണൽ ക്ലബ്ബ് നേതാക്കളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു . ഇരിട്ടി യങ് മൈൻഡ്സ് ഇന്റർനാഷണൽ ക്ലബ്ബിൽ പുതുതായി 16 പേർ അംഗങ്ങൾകൂടി ചേർന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235599/onam-celebrations-of-young-minds-international-iritty)