---
title: "49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവതികൾ അറസ്റ്റിൽ "
english_title: "  Two women from Kozhikode arrested for duping them of Rs 49 lakh "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235659/two-women-from-kozhikode-arrested-for-duping-them-of-rs-49-lakh"
published_at: "2024-09-14T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5cc35147b7_OIP_(10).jpeg"
keywords: []
---

# 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവതികൾ അറസ്റ്റിൽ 

> **Lead Summary:** കോഴിക്കോട് : സിബിഐയിൽ തെറ്റിദ്ധരിപ്പിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവതികൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ ഷാനൗസി, പ്രജിത എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിയിയായ ഐടി ജീവനക്കാരിയെയാണ് തട്ടിപ്പിന് ഇരയായത്. ആധാർ കാർഡ് ചിലർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും ഉടൻ സിബിഐ അറസ്റ്റ് ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പിന് തുടക്കമിട്ടത്.

## Article Content

കോഴിക്കോട് : സിബിഐയിൽ തെറ്റിദ്ധരിപ്പിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവതികൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ ഷാനൗസി, പ്രജിത എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിയിയായ ഐടി ജീവനക്കാരിയെയാണ് തട്ടിപ്പിന് ഇരയായത്. ആധാർ കാർഡ് ചിലർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും ഉടൻ സിബിഐ അറസ്റ്റ് ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പിന് തുടക്കമിട്ടത്.

ഹിന്ദിയിൽ സംസാരിച്ച ഇവർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. പിന്നീട് പലപ്പോഴായി ചെറിയ തുക തട്ടിപ്പുകാർ അവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഓരോ ഇടപാടിനും രസീത് നൽകും. വിശ്വാസ്യത കൂട്ടാൻ ഇടയ്ക്ക് കുറച്ച് പണം തിരികെ കൊടുത്തു. എന്നാൽ ഒടുവിൽ 49,03,500 രൂപ സംഘം കൈക്കലാക്കുകയായിരുന്നു.

തട്ടിപ്പ് മനസിലാക്കിയ യുവതി കോയിപ്രം പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്ത് ലക്ഷം രൂപ കൈമാറ്റം ചെയ്ത കോഴിക്കോടുള്ള ഒരു ബാങ്ക് അക്കൗണ്ട് കണ്ടെത്തി. അങ്ങനെയാണ് തട്ടിപ്പ് റാക്കറ്റിന്‍റെ കേരളത്തിലെ കണ്ണിയായ ഷാനൗസിയെയും സഹായി പ്രജിതയെയും പിടികൂടുന്നത്. കമ്പോഡിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് സംഘത്തെ ഇവരിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235659/two-women-from-kozhikode-arrested-for-duping-them-of-rs-49-lakh)