---
title: "സ്പീക്കർ എ.എൻ. ഷംസീറിന്റെ മാതാവ് എ.എൻ. സറീന അന്തരിച്ചു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235698/thalassery"
published_at: "2024-09-15T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e66c345ccdc_IMG-20240915-WA0007.jpg"
keywords: []
---

# സ്പീക്കർ എ.എൻ. ഷംസീറിന്റെ മാതാവ് എ.എൻ. സറീന അന്തരിച്ചു

> **Lead Summary:**  **തലശ്ശേരി**:നിയമസഭാ സ്പീക്കറും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എൻ. ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക 'ആമിനാസി'ൽ എ.എൻ. സറീന അന്തരിച്ചു. അസുഖത്തെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് അന്ത്യം.

## Article Content

 **തലശ്ശേരി**:നിയമസഭാ സ്പീക്കറും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എൻ. ഷംസീറിന്റെ മാതാവ് കോടിയേരി മാടപ്പീടിക 'ആമിനാസി'ൽ എ.എൻ. സറീന അന്തരിച്ചു. അസുഖത്തെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് അന്ത്യം.

പിതാവ്: പരേതനായ കെ.പി. അബൂബക്കർ. മാതാവ്: പരേതയായ എ.എൻ. ആസിയുമ്മ. ഭർത്താവ്: പരേതനായ കോമത്ത് ഉസ്മാൻ. മറ്റു മക്കൾ: എ.എൻ. ഷാഹിർ (ബിസിനസ്), എ.എൻ. ആമിന. മരുമക്കൾ: ആയിഷ ഫൈജീൻ (പള്ളിത്താഴ), ഡോ. ഷഹല (കണ്ണൂർ), എ.കെ. നിഷാദ് (മസ്കറ്റ്). സഹോദരങ്ങൾ: എ.എൻ. ജമീല, എ.എൻ. റംല, എ.എൻ. റഹ്മ, എ.എൻ. സാബിറ, എ.എൻ. അബ്ദുൾ സലാം, എ.എൻ. വാഹിദ. കബറടക്കം ഞായറാഴ്ച ഒന്നിന് കോടിയേരി വയലളം ജുമാ മസ്ജിദ് കബറിസ്താനിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235698/thalassery)