മലപ്പുറത്ത് 'നിപ' തന്നെ; അതീവ ജാഗ്രത

മലപ്പുറത്ത് 'നിപ' തന്നെ; അതീവ ജാഗ്രത
Sep 15, 2024 09:04 PM | By sukanya

 മലപ്പുറം: മലപ്പുറത്ത് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചു. വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗുളുരുവിൽ വിദ്യാർഥിയുമായ 23കാരൻ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്രവസാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

കോഴിക്കോട്ട് നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് എന്ന ഫലം വന്നത്. തുടർന്ന് സ്ഥിരീകരണത്തിനായി പുനെ എൻഐവി യിലേക്ക് സാമ്പിൾ അയ്ക്കുകയായിരുന്നു. ഈ പരിശോധനയിലും ഫലം പോസിറ്റീവ് ആവുകയായിരുന്നു. ഓഗസ്റ്റ് 23നായിരുന്നു ബംഗളൂരുവിൽ നിന്ന് യുവാവ് നാട്ടിലെത്തിയത്. ബംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരിക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് പനി ബാധിച്ചത്. ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കുറയാഞ്ഞതിനെ തുടർന്നായിരുന്നു ഈ മാസം അഞ്ചിന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കയാണ് മരണം.

നേരത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നിപ ബാധിച്ച മരിച്ച ചെമ്പ്രശ്ശേരിയിൽ നിന്ന് 10 കിലോമീറ്റർ മാത്രം മാറിയാണ് ഇപ്പോൾ മരിച്ച യുവാവിന്റെ വീട്. അതേസമയം നിപ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയർന്നു. നേരത്തെ 26 പേരായിരുന്നു സമ്പർക്ക പട്ടികയിലുണ്ടായിരുന്നത്.നിപ സമ്പർക്ക പട്ടികയിൽ കൂടുതൽ പേൾ ഉൾപ്പെട്ടതോടെ തിരുവാലി പഞ്ചായത്തിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറങ്ങി. നാളെ മുതൽ കൂടുതൽ പനി സർവേകൾ പഞ്ചായത്തിൽ ആരംഭിക്കും.

'Nipah' in Malappuram

Next TV

Related Stories
ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം  കണ്ണൂരിൽ നടക്കും

Jul 18, 2025 03:19 PM

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും...

Read More >>
മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

Jul 18, 2025 03:04 PM

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ...

Read More >>
കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

Jul 18, 2025 02:54 PM

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ...

Read More >>
3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

Jul 18, 2025 02:18 PM

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ...

Read More >>
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

Jul 18, 2025 02:04 PM

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക്...

Read More >>
സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം,പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ

Jul 18, 2025 01:51 PM

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം,പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ

സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം,പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ...

Read More >>
Top Stories










News Roundup






//Truevisionall