---
title: "മദ്യലഹരിയിലായിരുന്ന യുവാവ് വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു "
english_title: "Drunk youth assaults woman doctor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235823/drunk-youth-assaults-woman-doctor"
published_at: "2024-09-15T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e718a994c6e_vandanam.jpg"
keywords: []
---

# മദ്യലഹരിയിലായിരുന്ന യുവാവ് വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു 

> **Lead Summary:** ആലപ്പുഴ: മദ്യലഹരിയിലായിരുന്ന യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു. വണ്ടാനം മെഡിക്കൽ കോളജിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ മദ്യലഹരിയിലായിരുന്ന രോഗി കയ്യേറ്റം ചെയ്തത്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ ആക്രമിച്ചത്.

## Article Content

ആലപ്പുഴ: മദ്യലഹരിയിലായിരുന്ന യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു. വണ്ടാനം മെഡിക്കൽ കോളജിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ മദ്യലഹരിയിലായിരുന്ന രോഗി കയ്യേറ്റം ചെയ്തത്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ ആക്രമിച്ചത്.

ആക്രമിച്ചതിന് ശേഷം ഇയാൾ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞു. നെറ്റിയിൽ മുറിവുമായാണ് ഷൈജു ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. ആക്രമണത്തിന് ശേഷം ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്ന് പിടിച്ചു മാറ്റുകയായിരുന്നു. കടന്നുകളഞ്ഞ ഷൈജുവിനായി അമ്പലപ്പുഴ പൊലീസ് തിരച്ചിൽ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235823/drunk-youth-assaults-woman-doctor)