മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

  മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
Sep 16, 2024 12:00 PM | By sukanya

 മലപ്പുറം: നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മലപ്പുറത്ത് കണ്ടെയ്‌മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പ്രദേശത്ത് മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല. സിനിമ തിയേറ്ററുകള്‍ അടച്ചിടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ എഴാം വാര്‍ഡിലുമാണ് നിയന്ത്രണം കടുപ്പിച്ചത്. ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഓണാവധി ആയതിനാല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയഅടഞ്ഞുകിടക്കുകയാണ്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ സര്‍വെ ആരംഭിച്ചു. കണ്ടെയ്‌മെന്റ് സോണുകളിലെ വീടുകളിലെത്തി പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് സര്‍വെ നടത്തുന്നത്. നിപ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ എത്രയും വേഗം ഐസൊലേഷനിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Restrictions Tightened In Malappuram

Next TV

Related Stories
ഓണോത്സവ വേദിയിൽ പായം സുധാകരൻ്റെ 'മൃതിസ്മരണ' പ്രകാശനം ചെയ്തു

Sep 18, 2024 08:40 PM

ഓണോത്സവ വേദിയിൽ പായം സുധാകരൻ്റെ 'മൃതിസ്മരണ' പ്രകാശനം ചെയ്തു

ഓണോത്സവ വേദിയിൽ പായം സുധാകരൻ്റെ 'മൃതിസ്മരണ' പ്രകാശനം...

Read More >>
എടപ്പുഴ ജനകീയ സമിതി ഓണാഘോഷം സംഘടിപ്പിച്ചു

Sep 18, 2024 08:23 PM

എടപ്പുഴ ജനകീയ സമിതി ഓണാഘോഷം സംഘടിപ്പിച്ചു

എടപ്പുഴ ജനകീയ സമിതി ഓണാഘോഷം സംഘടിപ്പിച്ചു...

Read More >>
കേരളത്തിൽ എം പോക്സ്: രോഗം സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക്

Sep 18, 2024 06:52 PM

കേരളത്തിൽ എം പോക്സ്: രോഗം സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക്

കേരളത്തിൽ എം പോക്സ്: രോഗം സ്ഥിരീകരിച്ചത് മലപ്പുറം...

Read More >>
 കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

Sep 18, 2024 06:03 PM

കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു...

Read More >>
മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എന്‍സിപി നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു

Sep 18, 2024 05:44 PM

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എന്‍സിപി നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എന്‍സിപി നേതാക്കളെ മുംബൈയിലേക്ക്...

Read More >>
പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം

Sep 18, 2024 05:26 PM

പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം

പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം...

Read More >>
Top Stories