---
title: "റിജേഷിന്റെ മരണത്തിനു കാരണമായ കൊലയാളി ആനയെ ഉടനടി വേട്ടയാടി കൊല്ലണമെന്ന് കിഫ"
english_title: "Kifa demands"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23590/Kifa-demands"
published_at: "2022-01-31T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7839d8be5d_Picsart_22-01-31_12-06-41-161.jpg"
keywords: []
---

# റിജേഷിന്റെ മരണത്തിനു കാരണമായ കൊലയാളി ആനയെ ഉടനടി വേട്ടയാടി കൊല്ലണമെന്ന് കിഫ

> **Lead Summary:** കാട്ടാന ആക്രമണത്തിൽ ഈ വർഷത്തെ ആദ്യത്തെ കൊലപാതകം കണ്ണൂർ ആറളം ഫാമിൽ. ജീവിക്കാനായി തൊഴിൽ എടുക്കാൻ പോകുന്ന വഴിയിൽ കള്ള് ചെത്ത്‌ തൊഴിലാളി റിജേഷ് (39 വയസ്സ്) ആണ് കൊല്ലപ്പെട്ടത്. ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 11 ആമത്തെ ആളാണ് റിജേഷ്.

## Article Content

കാട്ടാന ആക്രമണത്തിൽ ഈ വർഷത്തെ ആദ്യത്തെ കൊലപാതകം കണ്ണൂർ ആറളം ഫാമിൽ. ജീവിക്കാനായി തൊഴിൽ എടുക്കാൻ പോകുന്ന വഴിയിൽ കള്ള് ചെത്ത്‌ തൊഴിലാളി റിജേഷ് (39 വയസ്സ്) ആണ് കൊല്ലപ്പെട്ടത്. ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 11 ആമത്തെ ആളാണ് റിജേഷ്.

വനത്തിന്റെ വാഹക ശേഷി കണക്കു പ്രകാരം 500-600 ആനകളെ മാത്രം ഉൾകൊള്ളാൻ കഴിയുന്ന കേരളത്തിലെ വനങ്ങളിൽ 6000 ത്തിൽ അധികമായി ആനകൾ പെരുകിയിരിക്കുന്നു. വനത്തിന് ഉൾകൊള്ളാൻ പറ്റാത്ത തരത്തിൽ ആനകൾ പെരുകിയിരിക്കുന്നു എന്നത് തന്നെയാണ് ഈയടുത്തകാലത്ത് വർധിച്ചുവരുന്ന കാട്ടാന ആക്രമണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം.

പക്ഷെ നമ്മുടെ വനം വകുപ്പ് മാത്രം ഇതൊന്നും അറിഞ്ഞ മട്ടില്ല. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11എ ഉപയോഗിച്ചുകൊണ്ട്, റിജേഷിന്റെ മരണത്തിനു കാരണമായ കൊലയാളി ആനയെ ഉടനടി വേട്ടയാടി കൊല്ലണമെന്ന് കിഫ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23590/Kifa-demands)