---
title: "വൈദ്യുതി നിരക്ക് വർധന അനിവാര്യം; മന്ത്രി കെ കൃഷ്ണൻകുട്ടി"
english_title: "Electricity Rate increase "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23595/electricity-rate-increase"
published_at: "2022-01-31T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f787c1b73bd_FB_IMG_1643612180652.jpg"
keywords: []
---

# വൈദ്യുതി നിരക്ക് വർധന അനിവാര്യം; മന്ത്രി കെ കൃഷ്ണൻകുട്ടി

> **Lead Summary:** വൈദ്യുതി നിരക്ക് വർധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. 

## Article Content

വൈദ്യുതി നിരക്ക് വർധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. 

കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. 5 പദ്ധതികൽ ഇക്കൊല്ലം ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ താൽക്കാലമില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. 

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെ എസ് ഇ ബി തയാറിക്കി താരിഫ് പെറ്റീഷൻ അം​ഗീകാരത്തിനായി ഇന്ന് റെ​ഗുലേറ്ററി കമ്മിഷന് സമർപ്പിക്കാനിരിക്കെയാണ് നിരക്ക് വർധന ഉണ്ടാകുമെന്ന സൂചന മന്ത്രി നൽകുന്നത്. 

വൈദ്യുതി നിരക്ക് അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വർധനയാണ് കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്. അഞ്ചുവർഷത്തേക്ക് പരമാവധി ഒന്നര രൂപയുടെ വർധനയും പ്രതീക്ഷിക്കുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23595/electricity-rate-increase)