---
title: "തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക്  പുതിയ കോച്ചുകള്‍ വരുന്നു "
english_title: "New coaches coming up for Thiruvananthapuram-Kannur Janshatabdi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235953/new-coaches-coming-up-for-thiruvananthapuram-kannur-janshatabdi"
published_at: "2024-09-16T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e80770611d5_jn.jpg"
keywords: []
---

# തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക്  പുതിയ കോച്ചുകള്‍ വരുന്നു 

> **Lead Summary:** തിരുവനന്തപുരം: ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍ വരുന്നു. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് റെയില്‍വേ എല്‍എച്ച്ബി (ലിങ്ക് ഫോഫ്മാന്‍ ബുഷ്) കോച്ചുകള്‍ അനുവദിച്ചു. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ കോച്ചുകളാണിത്. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസില്‍ ഈ മാസം 29 മുതലും കണ്ണൂരില്‍ നിന്നുള്ള സര്‍വീസില്‍ 30 മുതലും പുതിയ കോച്ചുകളുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍ വരുന്നു. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് റെയില്‍വേ എല്‍എച്ച്ബി (ലിങ്ക് ഫോഫ്മാന്‍ ബുഷ്) കോച്ചുകള്‍ അനുവദിച്ചു. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ കോച്ചുകളാണിത്. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസില്‍ ഈ മാസം 29 മുതലും കണ്ണൂരില്‍ നിന്നുള്ള സര്‍വീസില്‍ 30 മുതലും പുതിയ കോച്ചുകളുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ജനശതാബ്ദിയിലെ പഴയ കോച്ചുകള്‍ മാറ്റണമെന്ന യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരം ആയത്. കണ്ണൂര്‍ ജനശതാബ്ദി പ്രതിദിന സര്‍വീസാക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എന്നിവയുടെ കോച്ചുകള്‍ മാറുന്നതും പരിഗണനയിലുണ്ട്.

മലബാര്‍, മാവേലി, പരശുറാം തുടങ്ങിയ ട്രെയിനുകള്‍ക്കു പുതിയ കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഏറെ നാളായുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235953/new-coaches-coming-up-for-thiruvananthapuram-kannur-janshatabdi)