---
title: "പയ്യന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട"
english_title: "Drug hunting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23598/Drug-hunting"
published_at: "2022-01-31T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f78e602af74_Picsart_22-01-31_12-52-31-013.jpg"
keywords: []
---

# പയ്യന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട

> **Lead Summary:** മാരക മയക്കുമരുന്നായ മേത്താം ഫിറ്റമിനുമായി രണ്ടുപേരെ പയ്യന്നൂർ റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പയ്യന്നൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖിനു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ പയ്യന്നൂർ തണൽ പാർക്കിൽ നടത്തിയ പരിശോധനയിൽ 4.540 ഗ്രാം മാരക മയക്കുമരുന്നായ മേത്താം ഫിറ്റമിനുമായി രണ്ടുപേരെ പയ്യന്നൂർ റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തതു.

## Article Content

മാരക മയക്കുമരുന്നായ മേത്താം ഫിറ്റമിനുമായി രണ്ടുപേരെ പയ്യന്നൂർ റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പയ്യന്നൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖിനു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ പയ്യന്നൂർ തണൽ പാർക്കിൽ നടത്തിയ പരിശോധനയിൽ 4.540 ഗ്രാം മാരക മയക്കുമരുന്നായ മേത്താം ഫിറ്റമിനുമായി രണ്ടുപേരെ പയ്യന്നൂർ റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തതു.

രണ്ട് ഗ്രാം കൈവശം വച്ചാൽ പോലും പത്തു വർഷം തടവും മൂന്നു ലക്ഷത്തോളം രൂപ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ്. സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂർ ചിറ്റാരിക്കൊവ്വലിലെ പി അബ്ഷാദ്, പെരുമ്പ യിലെ അബ്ദുൾ മുഹൈമിൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. പ്രതികൾ സഞ്ചരിച്ച K. L .46.2100 ഹുണ്ടായി ഐ ട്വന്റി കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പയ്യന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് ഇൻസ്പെക്ടർ എം യൂനുസ്,പ്രിവന്റീവ് ഓഫീസർമാരായ വി മനോജ്, സജിത് കുമാർ, ഗ്രേഡ് പ്രദീപ് ഓഫീസർമാരായ പീതാംബരൻ, സുരേഷ് ബാബു, ഖാലിദ്,സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജു, വിജിത്ത്, സജിൻ, സൂരജ്, സന്തോഷ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23598/Drug-hunting)