---
title: "പൂക്കളത്തിലും വയനാടിനെ ചേർത്ത് പിടിച്ച് കണ്ണൂർ സെൻട്രൽ ജയിൽ"
english_title: "Kannur Central Jail Holds Wayanad In Pookalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236046/kannur-central-jail-holds-wayanad-in-pookalam"
published_at: "2024-09-16T23:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e87831d20e1_KANNUR_JAIL.jpg"
keywords: []
---

# പൂക്കളത്തിലും വയനാടിനെ ചേർത്ത് പിടിച്ച് കണ്ണൂർ സെൻട്രൽ ജയിൽ

> **Lead Summary:**  കണ്ണൂർ: വയനാട് ഉരുൾ പൊട്ടലിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയും ആന സ്ത്രീയെയും കുട്ടിയുടെയും സംരക്ഷിച്ചതും ഉരുൾപൊട്ടലിൻ്റെ വേദനകൾക്കിടയിലും മലയാളികൾക്ക് ആശ്വാസം നൽകിയ വാർത്തയായിരുന്നു.

## Article Content

 കണ്ണൂർ: വയനാട് ഉരുൾ പൊട്ടലിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയും ആന സ്ത്രീയെയും കുട്ടിയുടെയും സംരക്ഷിച്ചതും ഉരുൾപൊട്ടലിൻ്റെ വേദനകൾക്കിടയിലും മലയാളികൾക്ക് ആശ്വാസം നൽകിയ വാർത്തയായിരുന്നു.

ഈ സംഭവം ഓണ പൂക്കളത്തിൽ ഉൾപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ. ശ്രീജിത്, മുബഷിർ, രവീന്ത്രൻ, ദിൽനേഷ് എന്നിവർ ചേർന്നാണ് പൂക്കളം തയ്യാറാക്കിയത്. നേരത്തെ 5,60,619 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കണ്ണൂർ ജയിലിലെ അന്തേവാസികൾ ശ്രദ്ധ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236046/kannur-central-jail-holds-wayanad-in-pookalam)