---
title: "രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ"
english_title: "Shiv Sena MLA announces reward for anyone who chops off Rahul Gandhi's tongue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236047/shiv-sena-mla-announces-reward-for-anyone-who-chops-off-rahul-gandhis-tongue"
published_at: "2024-09-17T00:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e879e207a59_rahul.jpg"
keywords: []
---

# രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ

> **Lead Summary:**  ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്ക്‌വാദ്. സംവരണ പ്രസ്താവനയുടെ പേരിലാണ് രാഹുൽ ഗാന്ധിയുടെ നാവ് അരിയണമെന്നും 11 ലക്ഷം രൂപ പാരിതോഷികം നൽകാമെന്നും സഞ്ജയ് പ്രഖ്യാപിച്ചത്. യുഎസ് സന്ദർശനത്തിനിടെ ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ പറഞ്ഞുവെന്നും ഇത് കോൺഗ്രസ് അവരുടെ യഥാർഥമുഖം തുറന്നുകാട്ടുകയാണെന്നും ഗെയ്‌ക്‌വാദ് വാർത്താഏജൻസിയായ പിടിഐയോട് പറഞ്ഞു.

## Article Content

 ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്ക്‌വാദ്. സംവരണ പ്രസ്താവനയുടെ പേരിലാണ് രാഹുൽ ഗാന്ധിയുടെ നാവ് അരിയണമെന്നും 11 ലക്ഷം രൂപ പാരിതോഷികം നൽകാമെന്നും സഞ്ജയ് പ്രഖ്യാപിച്ചത്. യുഎസ് സന്ദർശനത്തിനിടെ ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ പറഞ്ഞുവെന്നും ഇത് കോൺഗ്രസ് അവരുടെ യഥാർഥമുഖം തുറന്നുകാട്ടുകയാണെന്നും ഗെയ്‌ക്‌വാദ് വാർത്താഏജൻസിയായ പിടിഐയോട് പറഞ്ഞു.

മറാത്തകൾ, ധംഗർമാർ, ഒബിസികൾ തുടങ്ങിയ സമുദായങ്ങൾ സംവരണത്തിനായി പോരാടുകയാണ്. ഈ ഘട്ടത്തിലാണ് സംവരണാനുകൂല്യം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുൽ സംസാരിക്കുന്നത്. രാജ്യത്തെ 400 വർഷം പിന്നോട്ട് കൊണ്ടുപോകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത് – സഞ്ജയ് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236047/shiv-sena-mla-announces-reward-for-anyone-who-chops-off-rahul-gandhis-tongue)