---
title: "പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക് പരിക്ക്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236051/iritty"
published_at: "2024-09-17T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e8d91666d0a_Screenshot_20240916-182230_Samsung_Internet.jpg"
keywords: []
---

# പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക് പരിക്ക്

> **Lead Summary:** **ഇരിട്ടി**: പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക് പരിക്ക്. പുന്നാട് മുസ്ളീം പള്ളിക്ക് സമീപം നബിദിനവുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികൾ റോഡരികിൽ സ്ഥാപിക്കുന്നതിനിടെ അമിത വേഗതയിൽ വന്ന വാൻ ഇവരുടെ ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. സാരമായി പരിക്കേറ്റ നിഷാദിനെ കോഴിക്കോട് സ്വകാര്യാശുപത്രിയിലും മിദ്ലാജിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

## Article Content

**ഇരിട്ടി**: പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക് പരിക്ക്. പുന്നാട് മുസ്ളീം പള്ളിക്ക് സമീപം നബിദിനവുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികൾ റോഡരികിൽ സ്ഥാപിക്കുന്നതിനിടെ അമിത വേഗതയിൽ വന്ന വാൻ ഇവരുടെ ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. സാരമായി പരിക്കേറ്റ നിഷാദിനെ കോഴിക്കോട് സ്വകാര്യാശുപത്രിയിലും മിദ്ലാജിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

മറ്റ് 3 പേരെ ഇരിട്ടി സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡിരികിൽ പതിനഞ്ചോളം യുവാക്കൾ ഉണ്ടായിരുന്നെങ്കിലും പലരും തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മട്ടന്നൂർ ഭാഗത്തുനിന്നും മൈസുരിലേക്ക് പോകുകയായിരുന്നു ഓമ്നി വാൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236051/iritty)