---
title: "ഡിവൈഎഫ്ഐ പാറക്കണ്ടം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു "
english_title: "Kakkayangad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236134/kakkayangad"
published_at: "2024-09-17T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e92e44f1b17_Screenshot_20240917-125110_WhatsAppBusiness.jpg"
keywords: []
---

# ഡിവൈഎഫ്ഐ പാറക്കണ്ടം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു 

> **Lead Summary:**  **കാക്കയങ്ങാട്**: ഡിവൈഎഫ്ഐ പാറക്കണ്ടം യൂണിറ്റിന്റെയും നായനാർ കലാ സാംസ്‌കാരിക കേന്ദ്രം & ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ കായിക മത്സരങ്ങളോടെ സമാപിച്ചു.

## Article Content

 **കാക്കയങ്ങാട്**: ഡിവൈഎഫ്ഐ പാറക്കണ്ടം യൂണിറ്റിന്റെയും നായനാർ കലാ സാംസ്‌കാരിക കേന്ദ്രം & ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ കായിക മത്സരങ്ങളോടെ സമാപിച്ചു.

സമാപന സമ്മേളനം പ്രജീഷ് പി വി യുടെ അദ്യക്ഷതയിൽ പഞ്ചായത്ത്‌ മുഴക്കുന്ന് പ്രസിഡന്റ്‌ ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് പ്രസിഡന്റ്‌ കെ.ശ്രീജിത്ത്‌ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .

ചടങ്ങിൽ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം. ബിജു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി വി വിനോദ്, ബാലസംഘം പേരാവൂർ ഏരിയ കൺവീനർ പി ഹക്കിം, വാർഡ് മെമ്പർ കെ വി റഷീദ്, കെ രഞ്ജിത്ത്, ശിതുൽ എന്നിവർ സംസാരിച്ചു. പ്രദേശിക വടംവലി മത്സരത്തിൽ ബ്രദേഴ്സ് മുടക്കോഴി ഒന്നാം സ്ഥാനവും യുവധാര പാറക്കണ്ടം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വടംവലി മത്സരത്തിൽ നായനാർ വായനശാല വനിതാ വേദി എ ടീം, ബി ടീം യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236134/kakkayangad)