---
title: "ഓണോത്സവം 2024 ന്റെ ഭാഗമായ് പ്രാദേശിക ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു"
english_title: "Footballturnament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236185/footballturnament"
published_at: "2024-09-17T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9556e01c70_1000027191.jpg"
keywords: []
---

# ഓണോത്സവം 2024 ന്റെ ഭാഗമായ് പ്രാദേശിക ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ : **കാവിൻ മൂല പട്ടറേത്ത് അപ്പനു സ്മാരക വായനശാല, യംഗ് ഫൈറ്റേർസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംയുക്തമായ് ഓണോത്സവം 2024 ന്റെ ഭാഗമായ് പ്രാദേശിക ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഇത് രണ്ടാം തവണയാണ് വായനശാലയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

## Article Content

**മയ്യിൽ : **കാവിൻ മൂല പട്ടറേത്ത് അപ്പനു സ്മാരക വായനശാല, യംഗ് ഫൈറ്റേർസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംയുക്തമായ് ഓണോത്സവം 2024 ന്റെ ഭാഗമായ് പ്രാദേശിക ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഇത് രണ്ടാം തവണയാണ് വായനശാലയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ടൂർണമെന്റിന് മുന്നോടിയായ് കുട്ടികളുടെ ജന്റർ ന്യൂട്രൽ ഫുട്ബോൾ പ്രദർശന മത്സരവും നടന്നു. വിവിധ ക്ലബ്ബുകളുടെ നാമദേയം സ്വീകരിച്ചുകൊണ്ട് പ്രായഭേദമന്യേ പ്രദേശത്തെ ആൾക്കാർ അണിനിരന്നുകൊണ്ട് 4 ടീമുകളായാണ് മത്സരം സംഘടിപ്പിച്ചത്. വായനശാല സെക്രട്ടറി ടി.പി. ബിജു പ്രസിഡന്റ് ഇ.കെ. രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236185/footballturnament)