---
title: "തെരുവുനായ്ക്കൾ ആടിനെ ആക്രമിച്ച്  പരിക്കേൽപ്പിച്ചു"
english_title: "Dogsattackedgot"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236196/dogsattackedgot"
published_at: "2024-09-17T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e95dff75a7e_1000027205.jpg"
keywords: []
---

# തെരുവുനായ്ക്കൾ ആടിനെ ആക്രമിച്ച്  പരിക്കേൽപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **പട്ടുവം അരിയിൽ ഒരു സംഘം തെരുവുനായ്ക്കൾ ആടിനെ ആക്രമിച്ച് പരിക്കേല്പിച്ചു. അരിയിലെ പുതിയ പുരയിൽ നബിസയുടെ ആടിനെയാണ് ആക്രമിച്ച് പരിക്കേല്പച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിനു സമീപത്തെ പറമ്പിൽ മേയാൻ വിട്ട ആറ് ആടുകളിൽ ഒരു വയസ് പ്രായമുള്ള ആടിനെയാണ് സംഘമായി എത്തിയ തെരുവ് നായ്ക്കൾ ആക്രമിച്ചത്.

## Article Content

**കണ്ണൂർ : **പട്ടുവം അരിയിൽ ഒരു സംഘം തെരുവുനായ്ക്കൾ ആടിനെ ആക്രമിച്ച് പരിക്കേല്പിച്ചു. അരിയിലെ പുതിയ പുരയിൽ നബിസയുടെ ആടിനെയാണ് ആക്രമിച്ച് പരിക്കേല്പച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിനു സമീപത്തെ പറമ്പിൽ മേയാൻ വിട്ട ആറ് ആടുകളിൽ ഒരു വയസ് പ്രായമുള്ള ആടിനെയാണ് സംഘമായി എത്തിയ തെരുവ് നായ്ക്കൾ ആക്രമിച്ചത്.

സംഭവം കണ്ട് നാട്ടുകാർ ബഹളം വെച്ചപ്പോൾ തെരുവുനായ്ക്കൾ ഓടി പോകുകയായിരുന്നു. മുറിയാത്തോട് വെറ്ററിനറി ഡിസ്പെൻസറിയിൽ വെച്ച് പ്രാഥമിക ചികിത്സ നല്കി. തെരുവ് നായ്ക്കളുടെയും കുറക്കുൻമാരുടെയും ശല്യം കാരണം കോഴികളെ വളർത്തുന്നവരും , ക്ഷീര കർഷകരും ദുരിതത്തിലായിരിക്കുയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236196/dogsattackedgot)