---
title: "ഇരിട്ടി സംഗീതസഭയുടെ  ഓണാഘോഷം നടന്നു"
english_title: "Onamcelebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236206/onamcelebration"
published_at: "2024-09-17T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e96991e5aa8_1000027217.jpg"
keywords: []
---

# ഇരിട്ടി സംഗീതസഭയുടെ  ഓണാഘോഷം നടന്നു

> **Lead Summary:** *ഇരിട്ടി : *സംഗീതസഭ ഓണാഘോഷം കാക്കയങ്ങാട് ചിദംബരം കലാക്ഷേത്രം ഹോളിൽ നടന്നു. ആഘോഷ പരിപടികളുടെ ഉദ്‌ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ നിർവഹിച്ചു. സംഗീത സഭ പ്രസിഡന്റ് മനോജ് അമ്മ അദ്ധ്യക്ഷത വഹിച്ചു .

## Article Content

*ഇരിട്ടി : *സംഗീതസഭ ഓണാഘോഷം കാക്കയങ്ങാട് ചിദംബരം കലാക്ഷേത്രം ഹോളിൽ നടന്നു. ആഘോഷ പരിപടികളുടെ ഉദ്‌ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ നിർവഹിച്ചു. സംഗീത സഭ പ്രസിഡന്റ് മനോജ് അമ്മ അദ്ധ്യക്ഷത വഹിച്ചു .

ഇരിട്ടി സി ഐ എ . കുട്ടികൃഷ്ണൻ മുഖൈതിഥിയായി. ഫിലിം അസ്സോസിയേറ്റ് ഡയറക്ടർ അനൂപ് രാജ് ആറളം വിശിഷ്ടാതിഥികളായി. സംഗീതസഭ രക്ഷാധികാരികളായ ഡോ. ബിനീസ് ജോസഫ്, ഡോ. ജി. ശിവരാമകൃഷ്ണൻ, കെ.എം. കൃഷ്ണൻ, സംഗീതസഭ സിക്രട്ടറി സി. സുരേഷ് കുമാർ, ട്രഷറർ സരിത പ്രകാശൻ എന്നിവർ സംസാരിച്ചു. വിഭവസമൃദ്ധമമായ ഓണ സദ്യയും വിവിധ കല പരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236206/onamcelebration)