---
title: "കണ്ണൂർ താണയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236264/kannur"
published_at: "2024-09-17T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9a7b8a6fe8_IMG-20240917-WA0027.jpg"
keywords: []
---

# കണ്ണൂർ താണയിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു

> **Lead Summary:**  **കണ്ണൂർ**: കണ്ണൂർ നഗരത്തിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഇന്ന് രാത്രി എട്ടുമണിയോടെ കണ്ണൂർ താണയിൽ റോഡരികിൽ നിർത്തിയിട്ട കാറാണ് കത്തിനശിച്ചത്. കാറിൽ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചത്.

## Article Content

 **കണ്ണൂർ**: കണ്ണൂർ നഗരത്തിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഇന്ന് രാത്രി എട്ടുമണിയോടെ കണ്ണൂർ താണയിൽ റോഡരികിൽ നിർത്തിയിട്ട കാറാണ് കത്തിനശിച്ചത്. കാറിൽ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചത്.

തീപിടുത്തത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം മുടങ്ങി. സംഭവത്തിൽ ആളപായമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236264/kannur)