---
title: "താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചെന്ന് പരാതി"
english_title: "Thamarassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236359/thamarassery"
published_at: "2024-09-18T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea7186a22bf_Screenshot_20240918-115134_Samsung_Internet.jpg"
keywords: []
---

# താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചെന്ന് പരാതി

> **Lead Summary:** **കോഴിക്കോട്** : താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചെന്ന് പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവടക്കം 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കോഴിക്കോട്** : താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചെന്ന് പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവടക്കം 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ ഭർത്താവും സുഹൃത്തായ താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പി കെ പ്രകാശനുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടു എന്നാണ് പരാതി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236359/thamarassery)