---
title: "തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റു; നാലു വയസുകാരി മരിച്ചു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236362/kannur"
published_at: "2024-09-18T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea736c6d4d7_IMG-20240918-WA0030.jpg"
keywords: []
---

# തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റു; നാലു വയസുകാരി മരിച്ചു 

> **Lead Summary:** **കണ്ണൂർ** : തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. കണ്ണൂർ പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതില്‍ അബ്ദുള്ള – സുമിയത്ത് ദമ്ബതികളുടെ മകള്‍ സൈഫ ആയിഷയാണ് മരിച്ചത്.

## Article Content

**കണ്ണൂർ** : തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. കണ്ണൂർ പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതില്‍ അബ്ദുള്ള – സുമിയത്ത് ദമ്ബതികളുടെ മകള്‍ സൈഫ ആയിഷയാണ് മരിച്ചത്.

സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പൊലീസ് അന്വേഷണം തുടരുകയാണ്.

തങ്ങള്‍ പീടിക സഹ്റ പബ്ലിക്ക് സ്കൂള്‍ എല്‍കെജി വിദ്യാർഥിനിയാണ് സൈഫ. സൻഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാൻ എന്നിവരാണ് സഹോദരങ്ങള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236362/kannur)