---
title: "ചെട്ടിയാംപറമ്പ് ക്ഷീര സംഘത്തിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് ധർണയും നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236374/kelakam"
published_at: "2024-09-18T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea7d864aa76_Screenshot_20240918-124205_WhatsAppBusiness.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് ക്ഷീര സംഘത്തിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് ധർണയും നടത്തി

> **Lead Summary:**  **കേളകം**:ചെട്ടിയാംപറമ്പ് ക്ഷീര സംഘത്തിൽ ക്രമക്കേടെന്ന് ആരോപിച്ച കോൺഗ്രസിന്റെ പ്രതിഷേധ സമരം . ചെട്ടിയാംപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ അഴിമതി നടന്നു എന്ന് ഓഡിറ്റ് റിപ്പോർട്ടിനെ തുടർന്ന് ക്രമക്കേട് സമഗ്രമായി അന്വേഷിക്കണമെന്നുംകുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേളകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെട്ടിയാംപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘത്തിലേക്ക് മാർച്ച് ധർണയും സംഘടിപ്പിച്ചു.

## Article Content

 **കേളകം**:ചെട്ടിയാംപറമ്പ് ക്ഷീര സംഘത്തിൽ ക്രമക്കേടെന്ന് ആരോപിച്ച കോൺഗ്രസിന്റെ പ്രതിഷേധ സമരം . ചെട്ടിയാംപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ അഴിമതി നടന്നു എന്ന് ഓഡിറ്റ് റിപ്പോർട്ടിനെ തുടർന്ന് ക്രമക്കേട് സമഗ്രമായി അന്വേഷിക്കണമെന്നുംകുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേളകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെട്ടിയാംപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘത്തിലേക്ക് മാർച്ച് ധർണയും സംഘടിപ്പിച്ചു.

കെ.പി.സി.സി മെമ്പർ ലിസി ജോസഫ് ഉൽഘാടനം ചെയ്തു.കോൺഗ്രസ് നേതാക്കളായ ബിജു പൊരുമത്തറ, ജോണി പാമ്പാടി, ജോയി വേളുപുഴ, വർഗീസ് ജോസഫ്, കുഞ്ഞുമോൻ കണിയാഞ്ഞാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236374/kelakam)