---
title: "വടകരയിൽ റോഡരികിൽ കഴുത്തിൽ തുണി മുറുക്കിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "Vadakara "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236382/vadakara"
published_at: "2024-09-18T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea870072f1b_IMG-20240918-WA0034.jpg"
keywords: []
---

# വടകരയിൽ റോഡരികിൽ കഴുത്തിൽ തുണി മുറുക്കിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:**  **കോഴിക്കോട്**: വടകരയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വടകര പുതിയ സ്റ്റാന്റിനോട് ചേർന്ന് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ 9 മണിയോടെയാണ് കഴുത്തിൽ തുണി മുറുക്കിയ നിലയിൽ മൃതദേഹം വടകരയിൽ കണ്ടെത്തുന്നത്.

## Article Content

 **കോഴിക്കോട്**: വടകരയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വടകര പുതിയ സ്റ്റാന്റിനോട് ചേർന്ന് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ 9 മണിയോടെയാണ് കഴുത്തിൽ തുണി മുറുക്കിയ നിലയിൽ മൃതദേഹം വടകരയിൽ കണ്ടെത്തുന്നത്.

വടകരയിലും പരിസരത്തും ഭിക്ഷയെടുക്കുന്ന ആളുടേതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വഴിയാത്രക്കാരാണ് റോഡരികിൽ മൃതദേഹം കിടക്കുന്നത് കണ്ടെത്തിയത്. വടകര പൊലീസും ഫോറൻസിക് വിദ​ഗ്ധരും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് സംഭവിച്ചതെന്നറിയാൻ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236382/vadakara)