---
title: "വയനാട് ദുരന്തഭൂമിയിൽ സേവനം ചെയ്ത വളണ്ടിയർമാർക്ക് ആദരം നൽകി"
english_title: "Wayanadlandslide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236396/wayanadlandslide"
published_at: "2024-09-18T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea945b66d32_1000027502.jpg"
keywords: []
---

# വയനാട് ദുരന്തഭൂമിയിൽ സേവനം ചെയ്ത വളണ്ടിയർമാർക്ക് ആദരം നൽകി

> **Lead Summary:** **തളിപ്പറമ്പ :** വയനാട് ദുരന്ത ഭൂമിയിൽ സേവനം ചെയ്ത വൈറ്റ് ഗാർഡ് - സി എച്ച് സെന്റർ വളണ്ടിയർമാരെ തളിപ്പറമ്പിലെ അബൂദാബി -മസ്കറ്റ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. സയ്യിദ് നഗർ റോയൽ സ്കൂളിൽ നടന്ന ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ :** വയനാട് ദുരന്ത ഭൂമിയിൽ സേവനം ചെയ്ത വൈറ്റ് ഗാർഡ് - സി എച്ച് സെന്റർ വളണ്ടിയർമാരെ തളിപ്പറമ്പിലെ അബൂദാബി -മസ്കറ്റ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. സയ്യിദ് നഗർ റോയൽ സ്കൂളിൽ നടന്ന ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ചെയർമാൻ എ പി ഉമ്മർ അധ്യക്ഷത വഹിച്ചു. എസ് പി അബ്ദുള്ള ഹാജി, കെ എസ് ഷാജഹാൻ, മഹമൂദ് കായിക്കാരൻ,എൻ എ സിദ്ധീഖ്,കെ മുഹമ്മദ് അഷ്റഫ്,എം പി സലാം ഹാജി, തുടങ്ങിയവർ സംസാരിച്ചു. 45 ഓളം വളണ്ടിയർന്മാരെയാണ് ആദരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236396/wayanadlandslide)