---
title: "മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എന്‍സിപി നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു"
english_title: "  NCP leaders summoned to Mumbai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236429/ncp-leaders-summoned-to-mumbai"
published_at: "2024-09-18T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eac461a00e5_sarath.jpg"
keywords: []
---

# മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എന്‍സിപി നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു

> **Lead Summary:**  തിരുവനന്തപുരം: എന്‍സിപിയിലെ തർക്കത്തിൽ നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം. എന്‍സിപിയിലെ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചു.

## Article Content

 തിരുവനന്തപുരം: എന്‍സിപിയിലെ തർക്കത്തിൽ നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ച് ദേശീയ നേതൃത്വം. എന്‍സിപിയിലെ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചു.

മറ്റന്നാള്‍ മുംബൈയില്‍ നിര്‍ണായക ചര്‍ച്ച നടക്കും. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയും ചര്‍ച്ചയില്‍ പങ്കെടുക്കും. എന്നാല്‍ മന്ത്രിസ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് എ കെ ശശീന്ദ്രന്‍. മന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ പാര്‍ട്ടിയില്‍ ഇല്ലെന്നും ശശീന്ദ്രന്‍ വാദിക്കുന്നു. മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നും ശശീന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു എന്നാണ് വിവരം.

അതേസമയം രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന് പാര്‍ട്ടിയില്‍ ധാരണയുണ്ടായിരുന്നു എന്നാണ് കുട്ടനാട് എംഎല്‍എയായ തോമസ് കെ തോമസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236429/ncp-leaders-summoned-to-mumbai)