---
title: "കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; ആക്ഷൻ കൗൺസിൽ ജനകീയ ധർണ്ണ 23 ന്"
english_title: "Kolithattu Service Co-operative Bank Deposit Fraud "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236478/kolithattu-service-co-operative-bank-deposit-fraud"
published_at: "2024-09-18T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eb0d1a7ad57_IMGPO07Rupee.jpeg"
keywords: []
---

# കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; ആക്ഷൻ കൗൺസിൽ ജനകീയ ധർണ്ണ 23 ന്

> **Lead Summary:**  ഉളിക്കൽ : ഉളിക്കൽ പഞ്ചായത്തിലെ കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച നൂറു കണക്കിന് നിക്ഷേപകർക്ക് പണം മടക്കി നൽകാതെ കബിളിപ്പിക്കുന്നതിൽ പ്രതിക്ഷേധിച്ച് നിക്ഷേപകരുടെയും പൊതു പ്രവർത്തകരുടെയും ആഭിമുഖ്യത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

## Article Content

 ഉളിക്കൽ : ഉളിക്കൽ പഞ്ചായത്തിലെ കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച നൂറു കണക്കിന് നിക്ഷേപകർക്ക് പണം മടക്കി നൽകാതെ കബിളിപ്പിക്കുന്നതിൽ പ്രതിക്ഷേധിച്ച് നിക്ഷേപകരുടെയും പൊതു പ്രവർത്തകരുടെയും ആഭിമുഖ്യത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

പേരട്ട വാർഡ് അംഗം ബിജു വെങ്ങലപള്ളിയെ ആക്ഷൻ കൗൺസിൽ ചെയർമാനും, ജെയിംസ് ഇളംപള്ളൂരിനെ കൺവീനറായും, രഞ്ജി അറബി സെക്രട്ടറിയായും ,ആൽബിൻ അരികിനെത്തിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 23 ന് തിങ്കളാഴ്ച രാവിലെ 10 ന് ബാങ്ക് ഹെഡ് ഓഫിസിന് മുൻപിൽ നടക്കുന്ന ജനകീയ ധർണ്ണ ഡിസിസി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും.

ധർണാ സമരത്തിൽ സണ്ണി ജോസഫ്എംഎൽഎ, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡിസിസി വൈസ് പ്രസിഡന്റ്‌ സുദീപ് ജെയിംസ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ ബിജു വെങ്ങലപള്ളി അറിയിച്ചു പത്രക്കുറിപ്പിൽ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236478/kolithattu-service-co-operative-bank-deposit-fraud)