കേരളത്തിൽ ആദ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് കർശന നിർദ്ദേശങ്ങൾ

കേരളത്തിൽ ആദ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് കർശന നിർദ്ദേശങ്ങൾ
Sep 19, 2024 06:27 AM | By sukanya

തിരുവനന്തപുരം: കേരളത്തിൽ വിദേശത്ത് നിന്നെത്തിയ യുവാവിന് എം പോക്സ് (മങ്കി പോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. ഏതെങ്കിലും രീതിയിലുളള  ലക്ഷണമുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ശക്തമാക്കിയിരുന്നു.

രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.


Mpox

Next TV

Related Stories
വൈദ്യുതി ബില്ലുകൾ ഇനി മലയാളത്തിൽ

Sep 19, 2024 08:10 PM

വൈദ്യുതി ബില്ലുകൾ ഇനി മലയാളത്തിൽ

വൈദ്യുതി ബില്ലുകൾ ഇനി...

Read More >>
ബംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ മലയാളി മരിച്ചു

Sep 19, 2024 05:55 PM

ബംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ മലയാളി മരിച്ചു

ബംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ മലയാളി...

Read More >>
സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന വാർഷിക ക്യാമ്പ് സമാപിച്ചു

Sep 19, 2024 05:46 PM

സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന വാർഷിക ക്യാമ്പ് സമാപിച്ചു

സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന വാർഷിക ക്യാമ്പ് സമാപിച്ചു...

Read More >>
അപകടത്തിലായ കളപ്പുര പാലം പുനർനിർമ്മിക്കാത്തതിൽ എച് ആർ സി പി സി പ്രതിക്ഷേധിച്ചു

Sep 19, 2024 04:47 PM

അപകടത്തിലായ കളപ്പുര പാലം പുനർനിർമ്മിക്കാത്തതിൽ എച് ആർ സി പി സി പ്രതിക്ഷേധിച്ചു

അപകടത്തിലായ കളപ്പുര പാലം പുനർനിർമ്മിക്കാത്തതിൽ എച് ആർ സി പി സി പ്രതിക്ഷേധിച്ചു...

Read More >>
കോളിക്കടവ് ഡോണ്‍ബോസ്‌കോ എല്‍പി സ്‌കൂളിൽ കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

Sep 19, 2024 04:41 PM

കോളിക്കടവ് ഡോണ്‍ബോസ്‌കോ എല്‍പി സ്‌കൂളിൽ കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

കോളിക്കടവ് ഡോണ്‍ബോസ്‌കോ എല്‍പി സ്‌കൂളിൽ കിച്ചണ്‍ കം സ്റ്റോര്‍ ഉദ്ഘാടനം...

Read More >>
ഓയിസ്‌ക സംയുക്ത ഓണാഘോഷം ഇരിട്ടിയിൽ

Sep 19, 2024 04:25 PM

ഓയിസ്‌ക സംയുക്ത ഓണാഘോഷം ഇരിട്ടിയിൽ

ഓയിസ്‌ക സംയുക്ത ഓണാഘോഷം ഇരിട്ടിയിൽ...

Read More >>
Top Stories










News Roundup