---
title: "കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ രാജിവച്ചു "
english_title: "Kottiyoor Devaswom Chairman KC Subramanian Nair Resigns "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236559/kottiyoor-devaswom-chairman-kc-subramanian-nair-resigns"
published_at: "2024-09-19T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebc95c51a30_A_News_kc.jpg"
keywords: []
---

# കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ രാജിവച്ചു 

> **Lead Summary:** മണത്തണ: കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ രാജിവച്ചു. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് രാജി. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്കാണ് രാജി സമർപ്പിച്ചത്. കഴിഞ്ഞ നാല് വർഷത്തോളം ചെയർമാനായി തുടരുന്നതിനിടെയാണ് കെ സി സുബ്രഹ്മണ്യൻ നായർ സ്ഥാനം ഒഴിയുന്നത്.

## Article Content

മണത്തണ: കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ രാജിവച്ചു. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് രാജി. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്കാണ് രാജി സമർപ്പിച്ചത്. കഴിഞ്ഞ നാല് വർഷത്തോളം ചെയർമാനായി തുടരുന്നതിനിടെയാണ് കെ സി സുബ്രഹ്മണ്യൻ നായർ സ്ഥാനം ഒഴിയുന്നത്.

അതേസമയം ചെയർമാൻ തിരഞ്ഞെടുപ്പ് ഉടൻ നടത്തണം എന്നാവശ്യപ്പെട്ട് പെരുമാൾ സേവാസംഘം കത്ത് കൊടുത്തതായും സൂചനയുണ്ട്. ഒൻപത് പേർ അടങ്ങുന്ന ട്രസ്റ്റി ബോർഡ് ആണ് ചെയർമാനെ തിരഞ്ഞെടുക്കുന്നത്. നാല് പാരമ്പര്യ ട്രസ്റ്റിമാരും അഞ്ച് പാരമ്പര്യേത ട്രസ്റ്റിമാരും അടങ്ങുന്നതാണ് കൊട്ടിയൂർ ട്രസ്റ്റി ബോർഡ്. ഇതിൽ ഒൻപത് അംഗങ്ങൾക്കും ചെയർമാൻ തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടെങ്കിലും പാരമ്പര്യ ട്രസ്റ്റിക്ക് മാത്രമേ ചെയർമാൻ പദവിലേക്ക് മത്സരിക്കാൻ കഴിയുകയുള്ളു. മണത്തണയിലെ നായർ തറവാടുകളായ ആക്കൽ, തിട്ടയിൽ, കരിമ്പനയ്ക്കൽ ചാത്തോത്ത്, കുളങ്ങരയത്ത് എന്നീ നാല് കുടുംബങ്ങളിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻമാരാണ് പാരമ്പര്യ ട്രസ്റ്റിമാരായി കൊട്ടിയൂരിലെത്തുക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236559/kottiyoor-devaswom-chairman-kc-subramanian-nair-resigns)