---
title: "പേരാവൂരിൽ അഖിലേന്ത്യാ കിസാൻസഭ വെളിയം ഭാർഗവൻ അനുസ്മരണം നടത്തി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236584/peravoor"
published_at: "2024-09-19T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebdd61198ee_IMG-20240919-WA0026.jpg"
keywords: []
---

# പേരാവൂരിൽ അഖിലേന്ത്യാ കിസാൻസഭ വെളിയം ഭാർഗവൻ അനുസ്മരണം നടത്തി

> **Lead Summary:** **പേരാവൂർ**: സിപിഐയുടെ സമുന്നത നേതാവായിരുന്ന വെളിയം ഭർഗവൻ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മാതൃകയും ആവേശവുമാണെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും കിസാൻസഭ ജില്ലാ സെക്രട്ടറിയുമായ സി. പി. ഷൈജൻ.

## Article Content

**പേരാവൂർ**: സിപിഐയുടെ സമുന്നത നേതാവായിരുന്ന വെളിയം ഭർഗവൻ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മാതൃകയും ആവേശവുമാണെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും കിസാൻസഭ ജില്ലാ സെക്രട്ടറിയുമായ സി. പി. ഷൈജൻ.

പൊതു വിഷയങ്ങളിൽ സ്വീകരിച്ച സമീപനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ്കാർക്ക് വെളിയം വഴികാട്ടിയായി മാറിയെന്നും ഷൈജൻ കൂട്ടിച്ചേർത്തു. കിസാൻസഭ പേരാവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വെളിയം അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഷാജി പൊട്ടയിൽ അധ്യക്ഷത വഹിച്ചു. എകെഎസ്ടിയു സംസ്ഥാന സെക്രട്ടറി ഒ. കെ. ജയകൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. കിസാൻസഭ ആദ്യ ഘട്ട മെമ്പർഷിപ്പ് സി. പി. ഷൈജന് കൈമാറി. ജില്ലാ എക്സിക്യൂട്ടീവ് അംഗം സി. കെ. ചന്ദ്രൻ, മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, സി. പ്രദീപൻ, പി. ദേവദാസ്, ജോഷി തോമസ് എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236584/peravoor)