---
title: "ഏലപ്പീടികയിലെ വായനശാലയുടെ നേതൃത്വത്തിൽ അണുങ്ങോട് ലക്ഷം വീട് കോളനി വിദ്യാർത്ഥിനിക്ക് പഠനസഹായം "
english_title: "Elapeedika "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236589/elapeedika"
published_at: "2024-09-19T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebe4923c5fb_IMG-20240919-WA0028.jpg"
keywords: []
---

# ഏലപ്പീടികയിലെ വായനശാലയുടെ നേതൃത്വത്തിൽ അണുങ്ങോട് ലക്ഷം വീട് കോളനി വിദ്യാർത്ഥിനിക്ക് പഠനസഹായം 

> **Lead Summary:** എലപ്പീടിക: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം അണുങ്ങോട് ലക്ഷം വീട് കോളനിയിലെ ദിൽനക്ക് തുടർ പഠനത്തിനായി സാമ്പത്തീക സഹായം നൽകി. ഈ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ദിൽനക്ക് ടി.ടി.സി.പഠനത്തിന് നെയ്യാറ്റിൻകരയിലുള്ള എഴുത്തച്ചൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേർസ് ട്രെയിനിംങ്ങ് എഡ്യുക്കേഷനിൽ അഡ്മിഷൻ ലഭിച്ചിരുന്നു.

## Article Content

എലപ്പീടിക: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം അണുങ്ങോട് ലക്ഷം വീട് കോളനിയിലെ ദിൽനക്ക് തുടർ പഠനത്തിനായി സാമ്പത്തീക സഹായം നൽകി. ഈ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ദിൽനക്ക് ടി.ടി.സി.പഠനത്തിന് നെയ്യാറ്റിൻകരയിലുള്ള എഴുത്തച്ചൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേർസ് ട്രെയിനിംങ്ങ് എഡ്യുക്കേഷനിൽ അഡ്മിഷൻ ലഭിച്ചിരുന്നു.

എന്നാൽ യൂണിഫോമിനും, ഐ.ഡി.കാർഡിനുമായി വരുന്ന അയ്യായിരത്തി നൂറ് രൂപ ഇല്ലാതെ പ്രയാസപ്പെടുകയായിരുന്നു വിദ്യാർത്ഥിനി. ദിൽന കണിച്ചാർ ഗ്രാമപഞ്ചായത്തിലെത്തി പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യനും, ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹവുമായി സംസാരിചതിനെ തുടർന്നാണ് വിവരം ഏലപ്പീടികയിലെ വായനശാല അംഗങ്ങൾ അറിയുന്നത്. ദിൽനക്ക് പഠനാവശ്യത്തിനുള്ള തുക ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രനഥാലയം നൽകാമെന്ന് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം അറിയിക്കുകയായിരുന്നു.

തുടർന്ന് കണിച്ചാർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ തുക ദിൽനക്ക് കൈമാറി.ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം, വായനശാല പ്രസിഡണ്ട് ജോബ്.ഒ .എ, കമ്മിറ്റി അംഗം, ജിബിൻ വർഗ്ഗീസ്, പ്രമീള സുരേന്ദ്രൻ, കണിച്ചാർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺസ് ഫെസിലിറ്റേറ്റർ അഞ്ജു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.****

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236589/elapeedika)