---
title: "അപകടത്തിലായ കളപ്പുര പാലം പുനർനിർമ്മിക്കാത്തതിൽ എച് ആർ സി പി സി പ്രതിക്ഷേധിച്ചു "
english_title: "Protested against not rebuilding kalappura bridge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236622/protested-against-not-rebuilding-kalappura-bridge"
published_at: "2024-09-19T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ec08babf853_ms_bridge.jpg"
keywords: []
---

# അപകടത്തിലായ കളപ്പുര പാലം പുനർനിർമ്മിക്കാത്തതിൽ എച് ആർ സി പി സി പ്രതിക്ഷേധിച്ചു 

> **Lead Summary:** ഇരിട്ടി : ആറളം അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കളപ്പുര പാലവും റോഡും വർഷങ്ങളായി അപകടാവസ്ഥയിലായിട്ടും പുനർനിമ്മിക്കാത്തതിൽ എച് ആർ സി പി സി യുടെ കരിക്കോട്ടക്കരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൊതുജനങ്ങളും ഓട്ടോ തൊഴിലാളികളും ചേർന്ന് പ്രതിക്ഷേധിച്ചു.

## Article Content

ഇരിട്ടി : ആറളം അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കളപ്പുര പാലവും റോഡും വർഷങ്ങളായി അപകടാവസ്ഥയിലായിട്ടും പുനർനിമ്മിക്കാത്തതിൽ എച് ആർ സി പി സി യുടെ കരിക്കോട്ടക്കരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പൊതുജനങ്ങളും ഓട്ടോ തൊഴിലാളികളും ചേർന്ന് പ്രതിക്ഷേധിച്ചു.

പ്രതിഷേധ പരിപാടി അഡ്വ. മനോജ് എം. കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ്റ് ദേവസ്യ വൈദ്യർ അധ്യക്ഷത വഹിച്ചു. ഇരിട്ടി താലൂക്ക് പ്രസിഡൻ്റ് വർഗ്ഗീസ് വൈദ്യർ, ജില്ലാ വനിതാ പ്രസിഡന്റ് വത്സമ്മ ദേവസ്യ, ജില്ലാ സെക്രട്ടറി സന്തോഷ്, താലൂക്ക് സെക്രട്ടറി ബാലൻ, തങ്കച്ചൻ മച്ചിതാന്നി, ആൻ്റണി പുരയിടം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236622/protested-against-not-rebuilding-kalappura-bridge)