എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
Sep 20, 2024 08:53 AM | By sukanya

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്.

മുൻ പത്തനംതിട്ട എസ്‌പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ നാളെ തീരുമാനിക്കും. വിജിലൻസ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന ചുമതലയിൽ തുടരാൻ കഴിയില്ല. ഡിജിപി ശുപാർശ നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം. എസ്പി സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ മലപ്പുറത്തെ പൊലിസ് ക്വാർട്ടേഴ്സിൽ നിന്നും മുറിച്ച മരം അജിത് കുമാറിനും നൽകിയെന്നാണ് പിവി അൻവറിൻ്റെ ആരോപണം. ഇതോടൊപ്പം ബന്ധുക്കളുടെ സ്വത്ത് സമ്പാദനം, സ്വർണക്കടത്തുകാരിൽ നിന്ന് സ്വർണം പിടിച്ച് മുക്കി, കവടിയാറിലെ വീട് നിർമ്മാണം അടക്കം ആരോപണത്തിലാണ് ഡിജിപി ഷെയ്ഖ് ദ‍ർവേസ് സാഹിബ് എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. വിജിലൻസ് അന്വേഷണത്തിലൂടെ മറ്റൊരു ഡിജിപി തല അന്വേഷണം കൂടിയാണ് അജിത് കുമാർ നേരിടേണ്ടി വരുന്നത്. മറ്റ് ആരോപണങ്ങളിൽ ഷെയ്ഖ് ദ‍ർവേസ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നുണ്ട്.


Thiruvanaththapuram

Next TV

Related Stories
മുഖ്യമന്ത്രിയായി അതിഷി മർലെന നാളെ സത്യപ്രതിജ്ഞ ചെയ്യും

Sep 20, 2024 10:47 AM

മുഖ്യമന്ത്രിയായി അതിഷി മർലെന നാളെ സത്യപ്രതിജ്ഞ ചെയ്യും

മുഖ്യമന്ത്രിയായി അതിഷി മർലെന നാളെ സത്യപ്രതിജ്ഞ...

Read More >>
നടിയെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യവ്യവസ്ഥകളിൽ കോടതി ഇന്ന് വാദം കേൾക്കും

Sep 20, 2024 10:17 AM

നടിയെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യവ്യവസ്ഥകളിൽ കോടതി ഇന്ന് വാദം കേൾക്കും

നടിയെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യവ്യവസ്ഥകളിൽ കോടതി ഇന്ന് വാദം...

Read More >>
അർജുൻ ദൗത്യം :തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

Sep 20, 2024 09:58 AM

അർജുൻ ദൗത്യം :തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

അർജുൻ ദൗത്യം :തിരച്ചിൽ ഇന്ന്...

Read More >>
എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും- മന്ത്രി വീണാ ജോര്‍ജ്.

Sep 20, 2024 09:00 AM

എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും- മന്ത്രി വീണാ ജോര്‍ജ്.

എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും- മന്ത്രി വീണാ...

Read More >>
സൈക്കോളജി അപ്രൻറീസ് നിയമനം

Sep 20, 2024 06:31 AM

സൈക്കോളജി അപ്രൻറീസ് നിയമനം

സൈക്കോളജി അപ്രൻറീസ്...

Read More >>
വൈദ്യുതി മുടങ്ങും

Sep 20, 2024 06:19 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories










News Roundup






Entertainment News