അർജുൻ ദൗത്യം :തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

അർജുൻ ദൗത്യം :തിരച്ചിൽ ഇന്ന് പുനരാരംഭിക്കും
Sep 20, 2024 09:58 AM | By sukanya

അങ്കോല: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ അപകട സ്ഥലത്ത് ഇന്ന് എത്തിക്കും. ഡ്രഡ്ജർ ഗംഗാവലി പുഴയിൽ ഉറപ്പിച്ച് നിർത്തിയ ശേഷം ഉച്ചയോടെ മണ്ണു മാറ്റുന്ന പ്രവൃത്തി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാർവാറിൽ നിന്ന് ബുധനാഴ്ച രാത്രി പുറപ്പെട്ട ഡ്രഡ്ജർ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മഞ്ജുഗുണി അഴിമുഖത്ത് എത്തിയത്. ഗംഗാവലി പുഴയിലെ പാലം കടക്കുന്നതിനായി വേലിയിറക്ക സമയം വരെ ഡ്രഡ്ജർ അഴിമുഖത്ത് നങ്കൂരമിട്ടു.

പിന്നീട് വൈകിട്ട് നാലു മണിക്ക് വേലിയിറക്കം തുടങ്ങിയതോടെ ഡ്രഡ്ജർ പാലത്തിനടിയിലൂടെ നീങ്ങി. ഗംഗാവലി പുഴയിൽ ജല നിരപ്പ് കുറഞ്ഞതിനാൽ റെയിവെ പാലത്തിനടിയിലൂടെ ഡ്രഡ്ജറിന് കടന്നു പോകാനായില്ല. വേലിയേറ്റ സമയത്താവും ഇനി പാലം കടത്തുക. രാവിലെ 8 മണിയോടെ ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രഡ്ജർ എത്തിയാൽ അത് പുഴയിൽ ഉറപ്പിച്ച് നിർത്തുന്ന പ്രവൃത്തി തുടങ്ങും. ഉച്ചയോടെ മണ്ണു മാറ്റൽ ആരംഭിക്കും. അർജുന്‍റെ ലോറിയുടെ സാന്നിധ്യം അടയാളപ്പെടുത്തിയ സ്ഥലത്താവും ആദ്യം മണ്ണ് നീക്കുക.


Shiroor

Next TV

Related Stories
ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു:  നിരവധി പേർക്ക് പരിക്ക്

Sep 20, 2024 12:35 PM

ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു: നിരവധി പേർക്ക് പരിക്ക്

ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു: നിരവധി പേർക്ക്...

Read More >>
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി: ഉച്ചയോടെ തിരച്ചില്‍ ആരംഭിക്കും

Sep 20, 2024 12:31 PM

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി: ഉച്ചയോടെ തിരച്ചില്‍ ആരംഭിക്കും

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി: ഉച്ചയോടെ തിരച്ചില്‍...

Read More >>
മാരക ലഹരി വസ്തുക്കളുമായി 3 പേർ തലശ്ശേരി പോലീസിന്റെ പിടിയിൽ

Sep 20, 2024 12:24 PM

മാരക ലഹരി വസ്തുക്കളുമായി 3 പേർ തലശ്ശേരി പോലീസിന്റെ പിടിയിൽ

മാരക ലഹരി വസ്തുക്കളുമായി 3 പേർ തലശ്ശേരി പോലീസിന്റെ...

Read More >>
പാർട്ട് ടൈം ജോലിക്ക് നഷ്ടമായത് 35 ലക്ഷത്തിലേറെ രൂപ:  ചൊവ്വ സ്വദേശിനിക്ക് 35,31,000/- രൂപ നഷ്ടപ്പെട്ടു

Sep 20, 2024 11:45 AM

പാർട്ട് ടൈം ജോലിക്ക് നഷ്ടമായത് 35 ലക്ഷത്തിലേറെ രൂപ: ചൊവ്വ സ്വദേശിനിക്ക് 35,31,000/- രൂപ നഷ്ടപ്പെട്ടു

പാർട്ട് ടൈം ജോലിക്ക് നഷ്ടമായത് 35 ലക്ഷത്തിലറെ രൂപ: ചൊവ്വ സ്വദേശിനിക്കു Rs. 35,31,000/- രൂപ...

Read More >>
എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു

Sep 20, 2024 11:33 AM

എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു

എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ നാടിന്...

Read More >>
മലയാളി യുവതിയുടെ മരണം: ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ

Sep 20, 2024 11:17 AM

മലയാളി യുവതിയുടെ മരണം: ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ

മലയാളി യുവതിയുടെ മരണം: ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ...

Read More >>
Top Stories










Entertainment News