നടിയെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യവ്യവസ്ഥകളിൽ കോടതി ഇന്ന് വാദം കേൾക്കും

നടിയെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യവ്യവസ്ഥകളിൽ കോടതി ഇന്ന് വാദം കേൾക്കും
Sep 20, 2024 10:17 AM | By sukanya

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിയുടെ ജാമ്യവ്യവസ്ഥകളിൽ കോടതി ഇന്ന് വാദം കേൾക്കും. വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദം കേൾക്കുക.

പൾസർ സുനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ഇന്നലെ പ്രതിഭാഗം സുപ്രിംകോടതി ഉത്തരവ് വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. പൾസർ സുനിക്ക് ഒരാഴ്ചയ്ക്കുള്ളിൽ ജാമ്യം നൽകണമെന്നാണ് സുപ്രിം കോടതി നിർദേശം. സുനിയുടെ കാര്യത്തിൽ കടുത്ത ജാമ്യ വ്യവസ്ഥകൾ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. അതിനിടെ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിലെ പൾസർ സുനിയുടെ ജാമ്യാപേക്ഷയും കോടതി ഇതോടൊപ്പം പരിഗണിക്കും. ചൊവ്വാഴ്ചയാണ് സുനിക്ക് ജാമ്യം ലഭിച്ചത്. വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാന സർക്കാർ ജാമ്യം നൽകുന്നതിനിടെ എതിർത്തിരുന്നു. ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട് എന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ ഏഴ് വർഷമായി താൻ ജയിലിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സുനിയുടെ വാദം.

നിരന്തരം ജാമ്യാപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് ഹൈക്കോടതി പൾസർ സുനിക്ക് പിഴ ചുമത്തിയിരുന്നു. ഇത് സുപ്രിംകോടതി നേരത്തെ റദ്ദാക്കിയിരുന്നു

Kochi

Next TV

Related Stories
ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു:  നിരവധി പേർക്ക് പരിക്ക്

Sep 20, 2024 12:35 PM

ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു: നിരവധി പേർക്ക് പരിക്ക്

ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു: നിരവധി പേർക്ക്...

Read More >>
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി: ഉച്ചയോടെ തിരച്ചില്‍ ആരംഭിക്കും

Sep 20, 2024 12:31 PM

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി: ഉച്ചയോടെ തിരച്ചില്‍ ആരംഭിക്കും

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജറെത്തി: ഉച്ചയോടെ തിരച്ചില്‍...

Read More >>
മാരക ലഹരി വസ്തുക്കളുമായി 3 പേർ തലശ്ശേരി പോലീസിന്റെ പിടിയിൽ

Sep 20, 2024 12:24 PM

മാരക ലഹരി വസ്തുക്കളുമായി 3 പേർ തലശ്ശേരി പോലീസിന്റെ പിടിയിൽ

മാരക ലഹരി വസ്തുക്കളുമായി 3 പേർ തലശ്ശേരി പോലീസിന്റെ...

Read More >>
പാർട്ട് ടൈം ജോലിക്ക് നഷ്ടമായത് 35 ലക്ഷത്തിലേറെ രൂപ:  ചൊവ്വ സ്വദേശിനിക്ക് 35,31,000/- രൂപ നഷ്ടപ്പെട്ടു

Sep 20, 2024 11:45 AM

പാർട്ട് ടൈം ജോലിക്ക് നഷ്ടമായത് 35 ലക്ഷത്തിലേറെ രൂപ: ചൊവ്വ സ്വദേശിനിക്ക് 35,31,000/- രൂപ നഷ്ടപ്പെട്ടു

പാർട്ട് ടൈം ജോലിക്ക് നഷ്ടമായത് 35 ലക്ഷത്തിലറെ രൂപ: ചൊവ്വ സ്വദേശിനിക്കു Rs. 35,31,000/- രൂപ...

Read More >>
എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു

Sep 20, 2024 11:33 AM

എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു

എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ നാടിന്...

Read More >>
മലയാളി യുവതിയുടെ മരണം: ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ

Sep 20, 2024 11:17 AM

മലയാളി യുവതിയുടെ മരണം: ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ

മലയാളി യുവതിയുടെ മരണം: ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ...

Read More >>
Top Stories










Entertainment News