തലശ്ശേരി : തലശ്ശേരിയിലെ ചോനോൻ കുടുംബ ട്രസ്റ്റ് കുടുംബ കാരണവരായിരുന്ന ചോനോൻ ഉമ്മർ ഹാജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം സമ്മാനിച്ചു. പാർക്കോ റസിഡൻസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷാഫി പറമ്പിൽ നിന്നും സാമൂഹിക പ്രവർത്തകയായ പി.ഷമീമ പുരസ്കാരം ഏറ്റുവാങ്ങി കണ്ണൂരിലെ മികച്ച സാമൂഹിക പ്രവർത്തകയായ പി.ശമീമക്ക് സമമാനിച്ചു. പാർക്കോ റസിഡൻസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷാഫി പറമ്പിൽ എം പി പുരസ്കാര സമർപ്പണം നടത്തി.
പതിനായിരം രൂപയും ആദരഫലകവും അടങ്ങിയ പുരസ്കാരമാണ് സമ്മാനിച്ചത്. അവാർഡ് തുക തലശ്ശേരി സി എച്ച് സെൻ്ററിന് പി ശമീമ കൈമാറി. ജീവ കാരുണ്യ പ്രവർത്തകൻ പി എം സി മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ പി എം അബ്ദുൽ ബഷീർ സ്വാഗതം പറഞ്ഞു. പ്രൊഫ. എ പി സുബൈർ, അഡ്വ. കെ എ ലത്തീഫ്, എം ഖാസിം, ചാലക്കര പുരുഷു തുടങ്ങിയവർ സംസാരിച്ചു. പി ശമീമ മറുപടി പ്രസംഗം നടത്തി. നിലവിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലിലെ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് ചെയർപേഴ്സൺ ആണ് ശമീമ.
കേരള സ്റ്റേറ്റ് വഖഫ് ബോഡിലെ മുൻ വനിതാ അംഗം, കണ്ണൂർ ജില്ലാ ഓർഫനേജ് കൺട്രോൾ ബോർഡ് ഓർഗനൈസിങ്ങ് സെക്രട്ടറി, വിധവകൾക്കും ആലംബഹീനർക്കും സങ്കേതമായ അത്താണിയുടെ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ശ്രദ്ധയമായ സേവനങ്ങൾ കാഴ്ചവെച്ച വനിതയാണ് ശമീമ.
Chononummarhajiaward