---
title: "കോടിയേരി സർവീസ് സഹകരണ ബാങ്ക് അധികൃതർ വാർത്താസമ്മേളനം നടത്തി"
english_title: "Kodiyeriservicebank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236826/kodiyeriservicebank"
published_at: "2024-09-20T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed4374878bb_1000027795.jpg"
keywords: []
---

# കോടിയേരി സർവീസ് സഹകരണ ബാങ്ക് അധികൃതർ വാർത്താസമ്മേളനം നടത്തി

> **Lead Summary:** **കണ്ണൂർ :** കോടിയേരി സർവ്വീസ് സഹകരണ ബേങ്ക് നങ്ങാറത്ത് പിടികയിലെ വയലളം ബ്രാഞ്ചിൽ പണിത ഹെഡ്ഡാഫീസും ഓഡിറ്റോറിയവും (ശനിയാഴ്ച്ച) പ്രവർത്തനം ആരംഭിക്കും. രാവിലെ 11.00 മണിക്ക് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉത്ഘാടനം ചെയ്യുമെന്ന് ബാങ്ക് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ സ്പീക്കർ അഡ്വ.എ.എൻ.ഷംസീ‌ർ മുഖ്യാതിഥിയാവും.

## Article Content

**കണ്ണൂർ :** കോടിയേരി സർവ്വീസ് സഹകരണ ബേങ്ക് നങ്ങാറത്ത് പിടികയിലെ വയലളം ബ്രാഞ്ചിൽ പണിത ഹെഡ്ഡാഫീസും ഓഡിറ്റോറിയവും (ശനിയാഴ്ച്ച) പ്രവർത്തനം ആരംഭിക്കും. രാവിലെ 11.00 മണിക്ക് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉത്ഘാടനം ചെയ്യുമെന്ന് ബാങ്ക് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ സ്പീക്കർ അഡ്വ.എ.എൻ.ഷംസീ‌ർ മുഖ്യാതിഥിയാവും.

പ്രതിസന്ധികളും തിരിച്ചടികളും അതിജീവിച്ച് അഭിവൃദ്ധി നേടിയ സഹകരണ ബാങ്കിനിപ്പോൾ പ്രശംസനിയമായി പ്രവർത്തിക്കുന്ന 8 ബ്രാഞ്ചുകളുണ്ട്. 292  കോടി പ്രവർത്തന മൂലധനം ബാങ്കിനുണ്ട്. വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായി കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ  മേഖലയിൽ ഇടപെട്ട്  നാടിനായി  നിരവധി  സേവന പ്രവർത്തനങ്ങൾ  നൽകിവരികയാണെന്ന് പ്രസിഡണ്ട് എം.കെ. താഹിർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. 

ഹെഡാഫീസിൽ സജ്ജീകരിച്ച ഓഡിറ്റോറിയം റബ്കോ  ചെയർമാൻ കാരായി രാജനും, ഡൈനിംഗ് ഹാൾ നഗരസഭാ മുൻ  ചെയർമാൻ സി.കെ.രമേശനുംമീറ്റിംഗ് ഹാൾ വി രാമകൃഷ്ണനും ഉത്ഘാടനം ചെയ്യും. എ.കെ. ഉഷ ആദ്യ നിക്ഷേപം സ്വീകരിക്കും.  സിക്രട്ടറി പി. അനിൽ കുമാർ, യു. ബ്രിജേഷ്, പി.രാമചന്ദ്രൻ, തയ്യിൽ രാജൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236826/kodiyeriservicebank)