കാനയിൽ തലകുത്തി നിൽക്കുന്ന നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കാനയിൽ തലകുത്തി നിൽക്കുന്ന നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
Sep 20, 2024 10:23 PM | By sukanya

 തൃശൂർ: തൃശൂർ റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട കല്ലൂർ കാഞ്ഞിരപറമ്പിൽ മജിദിന്റെ മകൻ ഷംജാദി( 45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാനയിൽ തലകുത്തി നിൽക്കുന്ന നിലയിലാണ് മൃതദേഹം. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് നടപ്പാതയോട് ചേർന്നുള്ള മതിലിനുള്ളിൽ റെയിൽവേയുടെ സ്ഥലത്തെ ചെറിയ കാനയിൽ മൃതദേഹം കണ്ടെത്തിയത്.

ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. കൊലപാതകമാണെന്ന സംശയം ഉയരുന്നുണ്ട്. പോസ്റ്റ്മാർട്ടത്തിന് ശേഷം മാത്രമെ കൊലപാതകമാണോയെന്ന് അറിയാൻ സാധിക്കുവെന്ന് പൊലീസ് പറഞ്ഞു. മൃതശരീരത്തിന് അടുത്ത് നിന്ന് ഇയാളുടെതെന്ന് കരുതുന്ന ബാഗ് കണ്ടെടുത്തിട്ടുണ്ട്.

പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. ഒരു വർഷമായി ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുന്ന ഇയാൾ സ്വന്തം വീട്ടിലേക്ക് വല്ലപ്പോഴും മാത്രമെ എത്താറുള്ളുവെന്ന് ബന്ധുക്കൾ പറഞ്ഞു. തൃശൂർ എ.സി.പി സലീഷ്.എൻ.ശങ്കർ, വെസ്റ്റ് എസ്.ഐമാരായ ശിശിർ ക്രിസ്ത്യൻ രാജ് , വി.ബി.അനൂപ് എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

DEAD BODY FOUND

Next TV

Related Stories
കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാൽ

Sep 21, 2024 08:07 AM

കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാൽ

കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച്...

Read More >>
എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2 ബി

Sep 21, 2024 06:35 AM

എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2 ബി

എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2...

Read More >>
റാബീസ് വാക്സീൻ്റെ ഫലപ്രാപ്‌തി: കേന്ദ്രത്തിനും കേരളത്തിനുമെതിരെ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി

Sep 21, 2024 06:31 AM

റാബീസ് വാക്സീൻ്റെ ഫലപ്രാപ്‌തി: കേന്ദ്രത്തിനും കേരളത്തിനുമെതിരെ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി

റാബീസ് വാക്സീൻ്റെ ഫലപ്രാപ്‌തി: കേന്ദ്രത്തിനും കേരളത്തിനുമെതിരെ കടുത്ത അതൃപ്തിയുമായി സുപ്രീം...

Read More >>
മകളുടെ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു

Sep 20, 2024 10:32 PM

മകളുടെ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു

മകളുടെ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു...

Read More >>
ഒരു മാസത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നു. വാർത്ത സമ്മേളനം രാവിലെ 11 മണിക്ക്

Sep 20, 2024 10:19 PM

ഒരു മാസത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നു. വാർത്ത സമ്മേളനം രാവിലെ 11 മണിക്ക്

ഒരു മാസത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നു. വാർത്ത സമ്മേളനം രാവിലെ 11 മണിക്ക്...

Read More >>
കണ്ണൂരിൽ എം പോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ 32 കാരിക്ക് രോഗലക്ഷണങ്ങള്‍

Sep 20, 2024 08:34 PM

കണ്ണൂരിൽ എം പോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ 32 കാരിക്ക് രോഗലക്ഷണങ്ങള്‍

കണ്ണൂരിൽ എം പോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ 32 കാരിക്ക്...

Read More >>
Top Stories










News Roundup