---
title: "തളിപ്പറമ്പ് ദേശീയപാതയിൽ  ടാങ്കർ ലോറി  താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്"
english_title: "Loryaccidentatthalipparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237047/loryaccidentatthalipparamba"
published_at: "2024-09-21T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee858e0a8a1_1000027968.jpg"
keywords: []
---

# തളിപ്പറമ്പ് ദേശീയപാതയിൽ  ടാങ്കർ ലോറി  താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പ് ദേശീയ പാതയിൽ ടാങ്കർ ലോറി റോഡരികിൽ നിന്ന് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ ചിറവക്ക് വളവിൽ പുലർച്ചെയായിരുന്നു അപകടം.എം എച്ച് 43 ബിപി 6916 എന്ന ഓയിൽ ടാങ്കർ ലോറി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ലോറി ഡ്രൈവർ ഉത്തർപ്രദേശ് സ്വദേശി പവൻ ഉപാധ്യായ നാണ് പരിക്കേറ്റു.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പ് ദേശീയ പാതയിൽ ടാങ്കർ ലോറി റോഡരികിൽ നിന്ന് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ ചിറവക്ക് വളവിൽ പുലർച്ചെയായിരുന്നു അപകടം.എം എച്ച് 43 ബിപി 6916 എന്ന ഓയിൽ ടാങ്കർ ലോറി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ലോറി ഡ്രൈവർ ഉത്തർപ്രദേശ് സ്വദേശി പവൻ ഉപാധ്യായ നാണ് പരിക്കേറ്റു.

ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. അപകടവിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പോലീസാണ് ഉപാധ്യായയെ ആശുപത്രിയിലെത്തിച്ചത്. ടാങ്കർ ലോറി കാലിയായതിനാലാണ് വൻ ദുരന്തം ഒഴിവായത്. രാവിലെ നാട്ടുകാർ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പിൽ നിന്ന് അഗ്നി രക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237047/loryaccidentatthalipparamba)