---
title: "തളിപ്പറമ്പ് ആയുഷ് വയോജന ഹോമിയോപതി മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Medicalcamp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237049/medicalcamp"
published_at: "2024-09-21T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee87f0b6eb2_1000027972.jpg"
keywords: []
---

# തളിപ്പറമ്പ് ആയുഷ് വയോജന ഹോമിയോപതി മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പ് നഗരസഭ, ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോപ്പതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആയുഷ് വയോജന ഹോമിയോപതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന ക്യാമ്പിൽ ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പ് നഗരസഭ, ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോപ്പതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആയുഷ് വയോജന ഹോമിയോപതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന ക്യാമ്പിൽ ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ മുഖ്യാതിഥിയായി. മെഡിക്കൽ ഓഫീസർ ഡോക്ടർ സുജൻ ജെ രാജ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് നിസാർ, തുടങ്ങിയവർ സംസാരിച്ചു. യോഗ ട്രെയിനർ ഷീമ യോഗ ക്ലാസും മലപ്പട്ടം മെഡിക്കൽ ഓഫീസർ ഡോക്ടർ ടി സാന്ദീപൻ ബോധവൽക്കരണ ക്ലാസും കൈകാര്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237049/medicalcamp)